എന്റെ ബ്ലോഗ് മുത്തപ്പാ ഞാൻ മടുത്തു എനിക്ക് മതിയായേ എനിക്ക് എന്തൊക്കെയോ തോനുന്നു.തല ഇങ്ങു ഊരി എടുത്തു നിലത്തടിച്ചാലോ എന്ന് വിചാരിക്കുവാ എന്താ സംഭവം എന്ന് വെച്ചാല്‍ ഒരു ബ്ലോഗ് തൂക്കി ഇട്ടിട്ടു മാസം രണ്ട് ആയെ ഇതുവരെ രണ്ടാമത് ഒരു പോസ്റ്റ് പൂശാൻ പറ്റീല്ല്യ.കാലത്ത് മുഴുവൻ ആലോചിക്കും രാത്രി എത്ര ലക്ഷം ചിലവായാലും വേണ്ടില്ല ഒരു പോസ്റ്റ് കഴുവേറ്റിട്ടെ ഉള്ളൂ എന്ന് അതിനു എങ്ങനാ ചുമ്മാ നോക്കി ഇരുന്നാ ബ്ലോഗില്‍ പോസ്റ്റ് ആവുല്ല്യാലോ.നിക്ക് നിക്ക് അവന്റെ ഒരു ജാഡ എന്നാലോചിക്കാന്‍ വരട്ടെ ഞാൻ ഒന്ന് പറഞ്ഞ് തീരട്ടെ എന്നിട്ട് പറയു.
സ്വന്തമായി ലാപ്ട്ടോപ്പും നെറ്റും ആവശ്യത്തില്‍ അധികം സമയവും ഉള്ള അല്ലെങ്ങി ഓഫീസിൽ തന്നെ ഇരുന്നു ചാറ്റാനും ബ്ലോഗ്ഗാനും സൌകര്യങ്ങള്‍ ഉള്ളവർ ഭാഗ്യവാന്മാർ കാരണം ബ്ലോഗുരാജ്യം അവർക്കുള്ളതാകുന്നു.നമുക്ക് കിട്ടിയ പണി സെയിൽസ് കുറച്ചു കൂടി പോളിഷ് ചെയ്തു പറഞ്ഞാല്‍ മാർക്കറ്റിംഗ് ടെക്നിക്കല്‍ ആയി പറഞ്ഞാൽ ഫീറ്റ് ഓൺ സ്ട്രീറ്റ് തറ ആയി പറഞ്ഞാല്‍ തെണ്ടല്‍.ഈ കംബ്യുട്ടറിന്റെം ഫയലിന്റെം മുമ്പില്‍ ഇരിക്കാനുള്ള മടി കൊണ്ട് സ്വയം തിരഞെടുത്ത പണി ആണ്. അതു കൊണ്ട് എന്നാ ഓഫീസ് സമയത്ത് ആ പരിസരത്തെങ്ങാനും എന്റെ തല വെട്ടം കണ്ടാ തൊലഞ്ഞു.പിന്നെ പട്ടീടെ മുഖത്ത് പൂച്ചേനെ പിടിച്ചിട്ട പോല്യ ചീഫ് മാനേജരുടെ പ്രകടനം നവരസങ്ങളില്‍ ശ്രംഗാരം ഒഴിച്ച് എല്ലാം അഭിനയിച്ചു അവസാനം പുള്ളി ചുവപ്പ് കാര്‍ഡ് എടുത്തു കാണിക്കും.സോറി എന്ന് പുറത്തും,തന്റെ ബെഡ്റൂംലേയ്ക്ക് അല്ലല്ലോടോ കൂവേ ഞാൻ കേറി വന്നത് എന്ന് മനസ്സിലും പറഞ്ഞ് ഒരു കണക്കിന് ഊരി പോരും.അപ്പൊ ഓഫീസ് ടൈം നോ രക്ഷ പിന്നെ ഉള്ളത് താമസിക്കുന്ന റൂം ആണ്.
ഇവടെ ഞാൻ താമസിക്കുന്നത് ബാച്ചിലർ അക്കൊമഡേഷൻ എന്ന്‍ അറിയപ്പെടുന്ന കാലിതൊഴുത്തിൽ ആണ്.മൊത്തം ഞങ്ങൾ ആറു പേരാണ് ഈ തൊഴുത്തിൽ ഇപ്പൊ നിലവിൽ ഈ ആറ് പേർക്കും കൂടി ആകെ ഉള്ളത് ഒരു ലാപ്ടോപ്.നമ്മടെ പാഞ്ചാലിനെക്കാളും കഷ്ട്ടാണ് അതിന്റ സ്ഥിതി പാഞ്ചാലിക്ക് ഒന്നുല്ലെങ്ങിലും നിയതമായ ഷിഫ്റ്റെങ്കിലു ഉണ്ടാര്‍ന്നു അഞ്ചു പേരും തമ്മില് ഒരു പരസ്പര ബഹുമാനം.ഇതിവടെ ചുമ്മാ കടിപിടി ആണ്.ഇനി നെറ്റ് കണക്ഷന്‍ മുൻകൂർ കാശു കൊടുക്കുന്ന സ്കീം ആണ് സൊ ഒണ്‍ലി ഇൻ വീക്കെന്റ്സ്.ഊഹിക്കാലോ ഓര്‍കുട്ടും ചാറ്റിങ്ങും മെയ്ലിങ്ങും ഒക്കെ കഴിഞ്ഞ് ബാക്കി അഞ്ചു പേരും ഒരു കരക്കടുക്കുമ്പോ പന്ത്രണ്ടു മണി ആവും അത് കഴിഞ്ഞേ ഈ ഹതഭാഗ്യന് കിട്ടു.നിനക്ക് മലയാളത്തില്‍ ഓണ്ടാക്കാനല്ലേ ഞങ്ങടെ ആവശ്യം കഴിഞ്ഞിട്ട് മതി നിന്റെ വട്ട് എന്നാണു ഏകഖണ്ഠമായ നിലപ്പാട് കുറ്റം പറയാൻ വയ്യല്ലോ ന്യായമായ കാര്യം .
ഇപ്പൊ നിങ്ങള് പറയും ഹ്മ്മ് പന്ത്രണ്ട് മണി എന്ന് പറയുമ്പോ രാത്രി ചെറുപ്പമല്ലേ എന്ന്.അതേ ശെരിയാണ് ഞാന്‍ ലാപ്ടോപ് എടുത്തു ലാപ്പില് വെച്ച് പണി തുടങ്ങും.ആകെ ഉള്ള ഒരു ടേബിൾ എന്ന് പറയാവുന്നതിന്റെ മുകളിൽ കഴിഞ്ഞ ലീവ്നു വീട്ടീന്ന് കൊണ്ട് വന്ന ചിപ്സ് പാക്കറ്റ് വരെ ഉണ്ട് അതുകൊണ്ടു ലാപ്പ് തന്നെ രക്ഷ.ഞാൻ പതുക്കെ ജിമെയില്‍ തുറക്കും ഏതേലും ഒരു കമന്റ് ഉണ്ടാവും ഞാൻ പതുക്കെ(എല്ലാം പതുക്കെ ആണ് കേട്ടോ ഓര്‍ക്കണം)ആ ബ്ലോഗിലൊന്നു കയറി നോക്കും നോക്കുമ്പൊ നല്ല രസം വായിക്കാന്‍ ചിരിച്ചു ചിരിച്ചു പണി തീരും.ചിരി അല്ലേ രണ്ടാമത് ഒന്ന് വായിക്കാതെ എങ്ങനാ വീണ്ടും ഒരു റൌണ്ട് ആ പോസ്റ്റ് വായിച്ചു താഴെ എത്തുമ്പോ ദേ കിടക്ക്ണ് അട്ത്ത പോസ്റ്റിന്റെ ടൈറ്റില്‍ അയ്യോ മുറ്റ് വായിക്കാതെ എങ്ങനാ സംഭവം ശകലം സങ്കടാ പ്രണയം!.അത് വായിച്ചു കഴിയുബ്ഴക്കും മനസ്സിന്റെ ഉള്ളില് ആരോ നഖം കൊണ്ട് മാന്തുന്ന പോലെ ഒരു ഫീലിംഗ്"അളിയാ ഇത് നിന്റെ കഥ തന്നെ അല്ലേ അല്‍പ്പസ്വല്‍പ്പം മാറ്റം ഉണ്ടെങ്കിലും"പിന്നെ ഓർമ്മകളിൽ ഒരു വള കിലുക്കം.നാട്ടിലാര്നെ അപ്പൊ രണ്ടു പെഗ്ഗ് മസ്റ്റാണ്.ഈ മുടിഞ്ഞ സ്ഥലത്ത് എവടെ കിട്ടാൻ എനിക്കാണേല്‍ സെന്റി പടം കണ്ടാ അല്ലേ കഥ വായിച്ച പിന്നെ കള്ള് കുടിക്കണം അതും ഒറ്റയ്ക്ക്.
കോയമ്പത്തൂര് പഠിക്കണ കാലത്ത് "വാലി"എന്ന ഒരു തമിഴ് പടം കാണാൻ പോയി അവസാനം അനിയൻ ചേട്ടനെ വെടി വെച്ച് കുളത്തിലിടുന്നു(കയ്യിലിരുപ്പിന്റെ ഗുണം കൊണ്ടാണ്)കുളത്തിൽ കിടന്നു വടി ആയ ചേട്ടന്റെ കുറേ ഡയലോഗ് ഉണ്ട് ആത്മഗതം അത് കേട്ട് സെന്റി ആയി ഒരു രക്ഷേം ഇല്ല്യ സമയം ഏകദേശം പത്തായി നേരെ തൊട്ടടുത്ത ബാറിലോട്ടു കേറി ഒരു പെഗ് രണ്ടു പെഗ് ഇല്ല്യ മറക്കാന്‍ പറ്റണില്ല.അവസാനം തലയിലെ നെറ്റ്‌വര്‍ക്ക് ഒക്കെ ജാം ആയി വന്നപ്ഴക്കും എത്രെണ്ണം എന്ന ഓര്‍മ്മ പോയി.ബില്ല് കൊട്ത്ത് കഴിഞ്ഞപ്പോ പോക്കറ്റില് ബസ്ക്കൂലി പോലും ഇല്ല്യ.ഇന്നത്തെ പോലെ മൊബൈലും,എ ടി എം കാര്‍ഡും ഒന്നും സാധാരണമല്ല.ഒരുവിധം പുറത്തിറങ്ങി ബസ്സ്‌സ്റ്റോപ്പ് വരെ നടന്നു.ഫ്രീ ലിഫ്റ്റ് കിട്ട്യാലോ കുറച്ചു നേരം നിന്ന് നോക്കി ഒരുത്തനേം കാണാനില്ല.കാലിനു ഒരു ബലക്ഷയം പോലെ നടന്നതിന്റെ ആണ് അല്ലാതെ ഫിറ്റായിട്ട് ഒന്നുമല്ല കേട്ടോ.സ്റ്റോപ്പിലെ സ്ലാബിലേക്ക് ഒന്ന് ചാഞ്ഞു.പിന്നെ കണ്ണ് തുറക്കുന്നത് കല പില സൌണ്ട് കേട്ട.പിള്ളേര് ബസ്സ് കേറാന്‍ നിക്കുവാ സ്കൂളില്‍ പോകാന്‍ കൂട്ടത്തില്‍ ഓഫീസില്‍ പോണ ച്ചേട്ടന്മാർ ച്ചേച്ചിമാർ.എല്ലാരും ഇടക്ക് തിരിഞ്ഞു നോക്കുന്നുണ്ട് നോട്ടത്തിൽ ഒരുപാട് ചോദ്യങ്ങൾ.പിച്ചക്കാര് ഇത്രേം മാന്യമായി ഡ്രസ്സ് ഇട്ടു തുടങ്ങ്യോ?അതോ ഇനി ഭ്രാന്തൻ ആണോ?.ഈശ്വരാ എനിക്ക് ഇവടെ കിടന്നു ചാത്താ മതി ഞാൻ വീണ്ടും കണ്ണടച്ചു അത്രേം നേരം ഉണ്ടാര്‍ന്ന കെട്ടൊക്കെ പോയി.ജീവിതത്തിന്റെ അവസ്ഥകളെ കുറിച്ച് ഒരുപാട് ഉള്‍ക്കാഴ്ചകള്‍ ആ അഞ്ചു മിനിട്ട് കൊണ്ട് എനിക്ക് കിട്ടി. അവടെ തന്നെ കിടക്കാം എന്ന് വെച്ചാല് വയറ്റില്‍ ഒരു പാഞ്ചാരി മേളം മുറുകി വരുന്നുണ്ട് എങ്ങാനും ഒരു വാള് പണിഞ്ഞാ തൊലഞ്ഞു.മാത്രമല്ല കോളേജ് ബസ്സ് ഈ വഴി വരാനുള്ള എല്ലാ സാധ്യതയും ഉണ്ട് വാട്ടീസടിച്ചു കോളേജിൽ കയറിയതിനു ഒരിക്കൽ ഒരു അമ്മാവനെ ഡിപ്പർട്ട്‌മന്റ് ഹെഡ്ഡിനു മുബിൽ ഇരുത്തി കൊടുത്തതാ നാടകം കഴിഞ്ഞ് ഇറങ്ങി അമ്മാവനെ വിട്ടു തിരിഞ്ഞപ്പൊ ദേ നിക്കണു മുന്നിൽ ഹെഡ്ഡ്.പരമ സാത്വികനായ മനുഷ്യൻ തൊളത്ത് ഒരു തട്ടും തട്ടി ഒരു ഡയലോഗ് "അതെ അടുത്ത തവണ ഈ അമ്മാവൻ മതിയാവില്ല്യാട്ടൊ"അന്നേ തിരുമാനിച്ചതാ ഇനി ഒരിക്കലും ഈ നാടകം കളിക്കില്ല്യാന്ന്. എത്രയും പെട്ടന്നു ഇവടന്നു ഊരണം ഞാൻ തല പുകച്ചു.ഓടി ഒരു ബസ്സില്‍ കയറാം വെച്ചാല്‍ കാശില്ല്യ അത് മാത്രല്ല ബസ്സ് നിര്‍ത്തി എടുത്തു വരുമ്പഴക്കും എന്റെ മാനം കപ്പല് കേറും.അല്ല ഇനി ഇപ്പൊ കേറാന്‍ മാത്രം ഒന്നുല്ല്യ എന്നാലും വേണ്ട.പെട്ടന്ന് അങ്ങ് എണിറ്റു സോറി ഞാന്‍ അല്‍പ്പം ഉറങ്ങി പോയി എന്ന് ഒരു ഡയലോഗ് കീച്ചി ഒരു നില്‍പ്പങ്ങ് നിന്നാലോ ഞാന്‍ സാധാരണ ഇവട്യാ ഉറങ്ങാറ് എന്ന സ്റ്റൈലില്‍ വേണ്ട കൊച്ചു പെമ്പിള്ളേരുടെ ചിരി സഹിക്കാന്‍ മാത്രം തൊലികട്ടി അപ്പഴും ഇല്ല്യ.അങ്ങനെ ആകെ ഡൈല്യുട്ട് പരുവത്തില്‍ കര്‍ത്താവേ ഈ പാനപാത്രം എന്ന് വിളിച്ചു കിടക്കുമ്പോ കര്‍ത്താവ് ഒരു കിളവനെ ഓട്ടോയില്‍ ബസ്സ്‌സ്റ്റോപ്പിലേക്ക് പറഞ്ഞ് വിട്ടിരിക്കുന്നു.ഓട്ടോ വന്നു നിന്നു കിളവന്‍ ഇറങ്ങി.ഞാൻ കണക്കു കൂട്ടി കിളവന്‍ കാശു കൊടുക്കുന്നു ഓട്ടോ സ്റ്റാര്‍ട്ട് ആകുന്നു നീങ്ങുന്നു അതിന് ഇത്രേം സമയം കിടന്നിടത്തുന്നു എണിറ്റു ചാടി ഓട്ടോയില്‍ കയറാന്‍ എനിക്ക് ഇത്രേം സമയം എന്റെ ടൈമിംഗ് തെറ്റിയില്ല.ഡ്രൈവന്‍ തിരിഞ്ഞു നോക്കുമ്പോ നീങ്ങി തുടങ്ങിയ ഓട്ടോയില്‍ എവിടെ നിന്നോ ഒരുത്തന്‍ പൊട്ടി വീണിരിക്കുന്നു.ഹോസ്റ്റലില്‍ ഇറക്കി അയാള് കൂലി ആയി ഒരു 100ന്റെ പച്ച നോട്ടും മേടിച്ചു.കര്‍ത്താവ് പറഞ്ഞ് വിട്ടതല്ലേ പേശാന്‍ പോയില്ല.കുളിച്ചു കോളേജില്‍ പോകാന്‍ റെഡി ആയി കൊട്ടും ടൈയും ഒക്കെ തൂക്കി കണ്ണാടീലു നോക്കി കുറച്ചു നേരം നിന്നു.ഒരു രണ്ടു മണിക്കൂര്‍ മുമ്പത്തെ ഞാനും ഇപ്പഴത്തെ രൂപവും നോക്കി പലതും ആലോചിച്ചു.മനസ്സില്‍ പെന്‍ഷന്‍ കാശും കൊടുത്തു മകനെ പഠിക്കാന്‍ വിട്ട അമ്മയുടെ രൂപം ഓര്മ വന്നപ്പോ കണ്ണിന്റെ കോണില് ഒരു തരിപ്പ് അത്രക്കായാലും പറ്റില്ല്യാലോ ഒരു പെഗ് കൂടി അടിച്ചു തരിപ്പ് മാറ്റി അന്ന് പോയില്ല കോളേജിൽ.
പറഞ്ഞ് പറഞ്ഞ് വഴി തെറ്റി അപ്പൊ പറഞ്ഞതു വന്നത് സെന്റി ആയാ കള്ളടിക്കാന്‍ ഇവടെ നിവര്‍ത്തി ഇല്ല അപ്പൊ പിന്നെ ആത്മ്മവിനു ഒരു പുക കൊടുക്കണം അങ്ങനെ സിഗ്ററ്റ് വലിച്ചു ഗഹനമായി ആലോചിച്ചു കുറച്ചു നേരം.ഇനി ഇതിനിപ്പോ ഒരു കമന്റ് ഇടാതെ എങ്ങനാ കമന്റ് വിന്‍ഡോ തുറക്കുമ്പോ കിടക്ക്ണ്പാരാവാരം പോലെ ചില ക്ലാസ്സ് പേരുകള്‍ തുറന്നു നോക്കാതെ എങ്ങനാ നേരേ അതിനകത്തോട്ടു ചാടും.നോക്കുമ്പോ പിടിച്ചതിനും വലുതാണ് അളയില് പിന്നേ ആ ബ്ലോഗു മുഴവനും വായിച്ചു.ഇനി കമെന്റണം വീണ്ടും കമന്റ് വിന്‍ഡോ ഇത്തവണ ആദ്യം തന്നെ ഒരു പെങ്കോച്ചിന്റെ കമ്മെന്റ് ഒന്ന് കയറി നോക്കാതെ എങ്ങനാ ലേഡീസ് ഫസ്റ്റ് എന്നാണല്ലോ.ആ ബ്ലോഗിലും കയറി അതും തീര്‍ത്ത് അടുത്ത സിഗ്ററ്റ് കത്തിച്ചു പുറത്ത് ഇറങ്ങ്യാല്‍ വെളിയില്‍ കിടക്കണ കാറുകള്‍ ഒക്കെ എനിക്ക് വ്യക്തമായി കാണാം.രാത്രി യൌവ്വനവും മദ്ധ്യവയസ്സും ഒക്കെ കഴിഞ്ഞ് കുഴീലേക്കു ഏകദേശം തല വരെ നീട്ടി മോനെ വിനുവേ അപ്പൂപ്പന്‍ പോയിട്ട് നാളെ വരാം എന്ന ലൈനില്‍ ഇരിപ്പുണ്ടാവും ഏകദേശം ഒരു 4മണി.ലാപ്ടോപ് തിരിച്ചു കൊണ്ട് വെക്കുമ്പോ സഹമുറിയന്‍ എങ്ങാനും എഴുന്നേറ്റാല്‍ പിറ്റേ ദിവസം ഓഫീസില്‍ അവന്റെ പ്രൊഡക്ടിവിറ്റി കുറഞ്ഞതിന്റെ കാരണം വരെ ഈ ഞാനായി.അങ്ങനെ സഹമുറിയന്‍മാരുടെ പ്രൊഡക്ടിവിറ്റി കുറഞ്ഞിട്ടും എന്റെ ബ്ലോഗു മാത്രം തുടങ്ങിയട്ത് തന്ന്യാ.
ഇനി പറ ഈ ബ്ലോഗ് എന്ന് പറയണത് എനിക്ക് പറഞ്ഞിട്ടുള്ള പണി ആണോ.ഇപ്പൊ നിങ്ങള്‍ ആലോചിക്കുന്നത് എന്താണ് എന്ന് എനിക്കറിയാം സ്വന്തമായി ലാപ്ടോപ്പും നെറ്റും ഉണ്ടാര്‍ന്നെ ഇവനങ്ങു ബ്ലോഗ് എഴുതി കിളിച്ചേനെ എന്നല്ലേ ആ ഒരു ചോദ്യം എന്റെ മനസ്സിലും ഇല്ലാതില്ല എന്നാലും ശാരീരികം(ഫിസിക്കല്‍)കഴിഞ്ഞാണല്ലോ മാനസികം(മെന്റല്‍)ഏത്?.
Subscribe to:
Post Comments (Atom)
ഇതിപ്പോ ഓണത്തിനും സംക്രാന്തിക്കും മാത്രമായി വന്നാലെങ്ങനാ... ഇനി ആഴചയിലെങ്കിലും ഓരോ പോസ്റ്റ് പോരട്ടെ..... :)
ReplyDeleteപിന്നേം പൊരിച്ചല്ലോ അളിയാ.....
ReplyDeleteതകര്‍ക്കെടാ...തകര്‍ക്ക്.
തേങ പൊട്ടിക്കുന്നത് നമ്മുടെ സ്വന്തം ശ്രീ യുടെ അവകാശമാ.. എന്നാലും എന്റെ വക ഒരു “പനങ്കുരു” പൊട്ടിക്കുന്നു.
ഠേ)))
ശബ്ദം അത്ര പോരല്ലേ... അടുത്ത തവണ ഒരു ബോംബ് തന്നെ പൊട്ടിക്കാടാ..നീയൊന്ന് ഷെമി.
ഒന്നു ബ്ലോഗുന്നതിനു പിറകിലെ എന്തോരം കഷ്ടപ്പാടുകളാണല്ലേ.എന്നിട്ടും ഇത്രേം കാര്യങ്ങള്‍ ഒറ്റയടിക്കു രസായി പറഞ്ഞല്ലോ.കൊള്ളാം..:)
ReplyDeleteപാതിരാത്രിയിലാണെന്നു തോന്നുന്നു മഹാന്മാര്‍ക്കൊക്കെ ഭാവന പൊട്ടിവിടരുന്നത്.അങ്ങനെ നോക്കിയാല്‍ ഇവിടേ പോസ്റ്റിങ്ങ് തകര്‍ക്കാനും ഒരു ചാന്‍സ് കാണുന്നുണ്ട്..
എന്തൊക്കെ കഷ്ടപ്പാടുകള്‍ സഹിക്കണം ഈ ബ്ലോഗൊന്നു കൊണ്ടുനടക്കാന്‍!
ReplyDeleteഹ ഹ. എഴുത്ത് കൊള്ളാമല്ലോ... രസകരമായി നല്ല ഒഴുക്കോടെ വായിച്ചു.
ReplyDeleteപാണ്ഠവാ... :)
നാസ്സ് ഡോക്ടറെ പ്രിസ്ക്രിപ്‌ഷന്‍ കുറച്ചു കട്ടി ആണ് ഞാന്‍ താങ്ങില്ല .ശകലം ഡോസ് കുറയ്ക്കണം മാസത്തില്‍ രണ്ടു വീതം എന്നാണ് എന്റെ ഒരു ആഗ്രഹം അത് തന്നെ നടക്ക്വോ എന്തോ.പിന്നേ ഈ ഡെന്റല്‍ ഡോക്ടര്‍മാരെല്ലാം മുടിഞ്ഞ വായനോക്കികള്‍ ആണ് അതിന് ഫീസും കിട്ടും എന്ന് പറയണത് ശരി ആന്നോ...അയ്യോ തല്ലല്ലേ....
ReplyDeleteപാണ്ഢവാ..അളിയാ ചതിക്കരുത് ബോംബ് ഒന്നും വേണ്ടാ പനംകുരു പൊട്ടിച്ചപ്പോ
തന്നെ ചെവി അടഞ്ഞു മനസ്സ് നിറഞ്ഞു .
റോസ് ..സന്തോഷം.മഹാന്മാരുടെ കാര്യം എനിക്കറിയില്ല.എനിക്ക് ഭാവന പൊട്ടി വിടരുന്നതല്ല കേട്ടോ ഞാന്‍ ഒരുകണക്കിന് തല്ലി പൊട്ടിച്ചു എടുക്കുന്നതാ .പിന്നേ ഉറക്കം കാക്രി ആയതുകൊണ്ട് പാതിരാവാകുന്നു എന്ന് മാത്രം.
എഴുത്തുകാരി ചേച്ചി ...എന്നെ കളിയാക്കിയതാന്നോ ഹുമ്മ് എന്നാലും സന്തോഷം.പിന്നേ കഴിഞ്ഞ പോസ്റ്റിന്റെ കമന്റ് വായിച്ചപ്പോ എന്റെ കുറുമാലി പുഴക്കിട്ടു ഒരു പോസ്റ്റ് പൂശാന്‍ തുടങ്ങിയതാണ് നോക്ക്യപ്പോ ഒരു ചെറിയ പൈങ്കിളി ചുവ പിന്നത്തിക്ക് മാറ്റി വെച്ച്
ശ്രീ ...സന്തോഷം.പാണ്ഢവന്‍ പറയുകയും ചെയ്തു ഇനി ഇപ്പൊ തേങ്ങയും കൊണ്ട് വന്നില്ലെങ്കി ക്ഷീണം ആകുമല്ലോ എന്ന് വിചാരിക്കുവാര്നു.വന്നല്ലോ നന്ദി
:)
ReplyDeleteവിനൂസേ..
ReplyDeleteഎഴുത്ത് കൊള്ളാട്ടോ. രണ്ട് പോസ്റ്റിലും കയറി, നന്നായിട്ടുണ്ട്.
സമയം കിട്ടുമ്പോഴൊക്കെ പൂശൽ തുടരൂ...
ആശംസകൾ
വിനൂ..
ReplyDeleteആരാടാ നിന്നെ സെന്റിയടിപ്പിച്ചേ..?
നീ പറ മോനേ അടുത്ത മീറ്റിനു വിളിച്ചു വരുത്തി അനോണിയെക്കോണ്ട് തല്ലിക്കാടാ...
പാണ്ഢവാ സ്വന്തം ഫോട്ടോ കാണിച്ചു തല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കണോ?.സെന്റി ആക്ക്യ കണക്കിനാണേല്‍ പാണ്ഢവാ കൂടുതല്‍ പൂശ് അണ്ണന് തന്നെ ആവും .അരടെ ഈ അനോണി ഞാന്‍ പരിചയപെട്ടില്ല പേരും നാളും ഇല്ലാത്തവര്‍ക്ക് പൊതുവേ ഉള്ള പേരാണോ അതോ.
ReplyDeleteവശംവദന്‍ ചേട്ടാ സന്തോഷം .അല്ല മാഷേ ഈ വെടികെട്ടു പേരൊക്കെ എങ്ങനെ ഒപ്പിച്ചെടുക്കുന്നു ഈ പേരും പറഞ്ഞ് ആരേലും എന്നെ പരിചയപ്പെടാന്‍ വരണത് ആലോചിക്കുമ്പോ തന്നെ എന്റെ പിടി വിടുന്നു
വിനു മനോഹരമായ എഴുത്ത്. ബസ് സ്റ്റോപ്പില്‍ കിടന്നു ഉറങ്ങിയതും രാവിലെ കണ്ണ് തുറന്നപ്പോള്‍ ഉണ്ടായ ചമ്മലും എല്ലാം മനോഹരമായി തന്നെ നല്ല നര്‍മത്തോടെ അവതരിപ്പിച്ചു. ഇനിയും എഴുതണം.
ReplyDeleteഅല്ലെങ്ങി ഓഫീസിൽ തന്നെ ഇരുന്നു ചാറ്റാനും ബ്ലോഗ്ഗാനും സൌകര്യങ്ങള്‍ ഉള്ളവർ ഭാഗ്യവാന്മാർ കാരണം ബ്ലോഗുരാജ്യം അവർക്കുള്ളതാകുന്നു.
അത് കലക്കി കാരണം ഞാന്‍ അത്തരത്തില്‍ ഒരു ഭാഗ്യവാന്‍ ആവുന്നു പുത്രാ.
പക്ഷെ ഏറ്റവും അധികം ടച്ച് ചെയ്തത് ഈ വരികള്‍ ആണ്
"മനസ്സില്‍ പെന്‍ഷന്‍ കാശും കൊടുത്തു മകനെ പഠിക്കാന്‍ വിട്ട അമ്മയുടെ രൂപം ഓര്മ വന്നപ്പോ കണ്ണിന്റെ കോണില് ഒരു തരിപ്പ്"
അമ്മയുടെ പ്രാര്‍ത്ഥന അല്ലെ നമള്‍ക്ക് എന്നും തുണയും ശക്തിയും
ആശംസകള്‍
ഡോ!!!!!!! തന്‍റെ രണ്ടു പോസ്റ്റും വായിച്ചു . ഒന്നും ഞാന്‍ പറയുന്നില്ല . പക്ഷെ ഒരു ചോദ്യം ഉണ്ട് . എന്തുകൊണ്ടാണ് രണ്ടു പോസ്റ്റില്‍ ഒതുങ്ങി പോയത് ?
ReplyDeleteഅടുത്ത സാലറി കിട്ടുമ്പോള്‍ പോയി ഒരു ലാപ്ടോപ് വാങ്ങു കേട്ടോ . ഒരു മൊബൈല്‍ ബ്രോട്ബാണ്ടും.
എടൊ തീര്‍ച്ചയായും എഴുതണം . നല്ലത് വരട്ടെ !!!!!!!!
ഒത്തിരി ചിരിപ്പിച്ചു പല ഡയലോഗുകളും . അപ്പന്‍ റോഡില്‍ "സ " വരച്ചതും . പോസ്ടെല്‍ പേസ്ടായതും . റോഡില്‍ ഓടിച്ചത് കൊണ്ട് പോസ്ടെങ്കിലും കിട്ടി എന്നതുമൊക്കെ .
എഴുതണം കേട്ടോ . iniyum .
പിന്നെ ഹൈ റെഞ്ചി ലേക്കോ കോട്ടയത്തോ പോകുന്നതിനു പകരം ,തൃശ്ശൂര് വല്ല രെക്ഷയുമുണ്ടോ ? ഹഹഹ
ReplyDeleteഅനുഭവങള്‍ വെള്ളം ചേര്‍ക്കാതെ നര്‍മ്മത്തിന്റെ ഐസിട്ട്, സത്ത് പോകാതെ സ്വയംബായി തന്നെ തന്നു!!
ReplyDeleteമാനേജരുടെ ഡീറ്റയില്‍സ് ഒന്നെടുത്തേ..ഒരു കൊട്ടേഷന്‍ ഏര്‍പ്പാടാക്കാനാ:-)
വീണ്ടും എഴുതുക ആശംസകള്‍!
വിനൂ, എത്ര കഷ്ടപ്പെട്ടിട്ടായാലും എഴുതണം കേട്ടോ. കഴിവ് ഉണ്ട്. അതു കളയരുത്. ഒറ്റയടിക്ക് എഴുതണ്ട. കുറച്ചുഭാഗം വീതം എഴുതി സേവ് ചെയ്യണം ഓരോ ദിവസവും. അപ്പോള്‍ ആഴ്ചയില്‍ ഒന്ന് അല്ലെങ്കില്‍ മാസത്തില്‍ രണ്ട് എന്നകണക്കിനെങ്കിലും പോസ്റ്റിടാം.
ReplyDeleteകുറേ അക്ഷരപ്പിശാചുകളെ ഓടിച്ചു വിടാനുണ്ട്.
സ്വന്തമായി ലാപ്ട്ടോപ്പും നെറ്റും ആവശ്യത്തില്‍ അധികം സമയവും ഉള്ള അല്ലെങ്ങി ഓഫീസിൽ തന്നെ ഇരുന്നു ചാറ്റാനും ബ്ലോഗ്ഗാനും സൌകര്യങ്ങള്‍ ഉള്ളവർ ഭാഗ്യവാന്മാർ കാരണം ബ്ലോഗുരാജ്യം അവർക്കുള്ളതാകുന്നു....
ReplyDeleteകൊള്ളാം. അതീവരസകരമായ എഴുത്താണ്. നല്ല വ്യത്യസ്തതയുണ്ട്. തുടരുക.
എപ്പോഴും എഴുതാന്‍ പറയില്ല.. നമ്മളുടെ പണി പോകും ഉറപ്പ്.
kollaam
ReplyDeleteവിനൂസെ,
ReplyDeleteഎഴുത്തു വളരെ നന്നാവുന്നുണ്ട്..
ആ ബസ്റ്റോപ്പിലൊന്നും ഇനി കിടക്കാൻ ഇടവരല്ലെ...!!?
ഇടക്ക് ഖണ്ഡികയാക്കിയാൽ വായിക്കാൻ കുറച്ചു കൂടി എളുപ്പം കിട്ടുമെന്നു തോന്നുന്നു.
ആശംസകൾ..
centi padam kandal..katha vayichal kallukudikkanam... appol oru muzhukutiyanayimariyirikkum alle? dayavu cheyth malayalam patrangal vayikkathirikkuka..motham senti ane... post nannayittundetto..
ReplyDeleteകുറുപ്പേട്ടാ പ്രോത്സാഹനത്തിനു ഒരുപാട് ഒരുപാട് നന്ദി.ഗുരുവേ അങ്ങയുടെ ഭാഗ്യത്തില്‍ നോം അസൂയപ്പെടുന്നു .ശെരിയാണ് അമ്മയുടെ പ്രാര്‍ത്ഥന തന്നെ കാരണം എന്നില്‍ ഇന്നും ജീവിതം ബാക്കിയാവാന്‍
ReplyDeleteപ്രദീപേ: ഞാന്‍ വാങ്ങിയെടോ വാങ്ങി ഇനി ഒരു മോഡെം സങ്കടിപ്പിക്കണം.ചിരിച്ചു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം .പോന്നു പ്രദീപേ പോസ്റ്റ് വായിച്ചപ്പോ തന്നോട് എനിക്ക് ഒരു സ്നേഹം ഒക്കെ തോന്നി അതുകൊണ്ടു പറയുവാ തൃശൂര്‍ക്ക് വരുന്നതിനും നല്ലത് ഇംഗ്ലണ്ട് ലെ ഏതേലും മദാമ്മ ആണ് ദേഹോപദ്രവം എങ്കിലും ഉണ്ടാവില്ല എന്ന് ആശ്വസിക്കാം
ഭായി പ്രോത്സാഹനത്തിനു ഒരുപാട് നന്ദി.നാട്ടില്‍ കിടന്ന എന്നെ ടെലിഫോണിക് ഇന്റര്‍വ്യൂ വഴി എടുത്ത മനുഷ്യനാ അതിനുള്ള പണി ഇപ്പൊ തന്നെ കിട്ടുന്നുണ്ട് ജീവിച്ചു പോട്ടെ പാവം
കുമാരേട്ടാ നന്ദി പ്രോത്സാഹനത്തിനു പിന്നെ അവസാനം പറഞ്ഞത് വളരെ ശെരി പണി പോകും ഉറപ്പ്
ഉമേഷ്,അക്ബര്‍ സന്തോഷം വന്നതിനും വായിച്ചതിനും കമന്റിയതിനും
ബസ്സ് സ്റ്റോപ്പില്‍ കിടന്നത് മോശമായെങ്കിലും ആ അനുഭവം ജീവിതത്തില്‍ പലപ്പോഴും സഹായിച്ചു.ശെരിയാണ് അടുത്ത പോസ്റ്റ് മുട്ടിനു മുട്ടിനു പരഗ്രഫ് ആക്കാം
മനോരജെ ചുമ്മാ സത്യം വിളിച്ചു പറഞ്ഞു സെന്റി ആക്കാതെ.ഈ നാട്ടില്‍ വന്നത് തന്നെ അതല്ലേ അസുഖം നിശേഷം മാറിയതാര്നു പക്ഷെ ഈ ബ്ലോഗ് കളി എന്തിനു പറയണ് മാഷിന്റെ ഒരു കഥ വായിച്ചപ്പോ തന്നെ പ്രലോഭനം വളരെ രൂക്ഷം
ഗീത ചേച്ചി : ഞാന്‍ കണ്ടില്ല പെട്ടന്ന്.മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്ക് ഒരുപാട് നന്ദി കാര്യമായി ഒരു സാഹിത്യം എഴുതാന്‍ ഉള്ള കോപ്പുകള്‍ ഒന്നും കയ്യിലില്ല.എന്നാലും എന്തേലും ഒക്കെ പൂശണം ഈ ബ്ലോഗ് വല്ലാത്തൊരു മനസമാധാനം നല്‍കുന്നു. പിന്നെ പിശാചുക്കള്‍ കൂടപ്പിറപ്പുകള്‍ ആണ് ഓടിച്ചാല്‍ പോകുവോ എന്തോ എങ്കിലും ശെരിക്കും ശ്രമിക്കാം.
ReplyDeleteഈ എഴുത്തിന് തീര്‍ച്ചയായും വ്യത്യസ്തയുണ്ട്.തുടരുക ഈ എഴുത്ത്...
ReplyDeleteezuthu kollam!!
ReplyDeleteiniyum varaam
നല്ല രസമുണ്ടായിരുന്നു വായിക്കാന്‍...ഇത് വായിച്ചപ്പോള്‍ പരിചയപ്പെട്ടതില്‍ ഒരിക്കല്‍ കൂടി സന്തോഷം തോന്നി. പിന്നെ തൃശ്ശൂര്‍ക്കാരനാണല്ലേ? ഞാനും. അപ്പോ ഒരു തൃശ്ശൂര്‍ സംഗമം. :)
ReplyDelete