ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അവന്‍ എന്റെ ഒപ്പം ഉണ്ടായിരുന്നു വേര്‍പ്പെടുത്താന്‍ ആവാത്ത വണ്ണം എന്റെ സന്തോഷങ്ങളും സങ്കടങ്ങളും അവനുമായി ഇഴ പിരിഞ്ഞു നിന്നു എന്റെ നേട്ടങ്ങള്‍ ഞാന്‍ എന്റേത് മാത്രം ആക്കി.എന്റെ പരാജയങ്ങള്‍ ഞാന്‍ അവന്റെ തലയില്‍ കെട്ടി വെച്ചു അവനെ കുറ്റം പറഞ്ഞു .എന്നാലും ഒരുപാട് ഒരുപാട് വര്‍ഷങ്ങള്‍ അവന്റെ ആവശ്യങ്ങള്‍ക്കും സന്തോഷത്തിനും മാത്രമായി ഞാന്‍ ജീവിച്ചു .
ഒരു വസന്തമായി സുഗന്ധമായി സംഗീതമായി മഴയായി കാറ്റായി പേമാരിയായി പിന്നെയും വാക്കുകള്‍ കൊണ്ട് പറയാന്‍ ആവാത്ത എന്തൊക്കെയോ എന്തൊക്കെയോ ആയി ആവള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് വരെ.അവന്‍ തന്നെയായിരുന്നു അവളെ എനിക്ക് കാട്ടിത്തന്നത് പലപ്പോഴും ഒഴിഞ്ഞു മാറി നിന്ന എന്നെ അവന്‍ തന്നെ ആണ് അവളിലേക്ക് അടുപ്പിച്ചത് എന്നിട്ടും അവള്‍ എന്റേതായ നിമിഷം മുതല്‍ ഞാന്‍ അവനെ മറന്നു
ഉണര്‍വില്‍ ഉറക്കത്തില്‍ സ്വപ്നങ്ങളില്‍ എല്ലാം എല്ലാം അവള്‍ മാത്രം.അവള്‍ മാത്രമായ ഒരുപാട് വര്‍ഷങ്ങള്‍ അവളുമെന്നെ ഒരുപാട് സ്നേഹിച്ചു അവനെ കുറിച്ച് ഒരിക്കലും ഓര്‍ക്കാന്‍ അവസരം നല്‍കാതെ.ആ നാളുകളില്‍ അവന്‍ എനിക്ക് നഷ്ട്ടമായതായി ഞാന്‍ അറിഞ്ഞു.പക്ഷെ സ്നേഹത്തിന്റെ അഹങ്കാരത്തില്‍ എനിക്കിനി എന്തിനാ അവന്‍
നാശം പിടിച്ച ഒരു ദിവസം അവള്‍ പടിയിറങ്ങി.സ്നേഹം തീര്‍ന്നത് കൊണ്ടല്ല തെറ്റുകള്‍ എന്റേത് മാത്രം ആയിരുന്നു അവനെ കൂടി ഞാന്‍ അവളില്‍ കണ്ടെത്താന്‍ ശ്രമിച്ചിരുന്നിരിക്കാം.മറ്റു വഴികള്‍ ഇല്ലായിരുന്നു അവള്‍ക്ക്. അവന്‍ പോലും കൂട്ടിനില്ലാതെ ഞാന്‍ മാത്രമായി.അവനെ വീണ്ടും സ്നേഹിച്ചു തുടങ്ങാന്‍ എനിക്കായില്ല.
അവന്‍ മറ്റാരുമായിരുന്നില്ല എന്റെ മനസ്സ് തന്നെ.അവള്‍ ജീവിതത്തില്‍ നിറഞ്ഞതോടെ ഞാന്‍ മറന്ന എനിക്ക് നഷ്ട്ടമായ എന്റെ മനസ്സ്.എനിക്ക് അവനെ മുഴുവനായും നഷ്ട്ടപെട്ടു കഴിഞ്ഞിരുന്നു.തലച്ചോറില്‍ ഒരു കടലിന്റെ ഇരമ്പല്‍ മാത്രം കേള്‍ക്കാന്‍ തുടങ്ങിയ നാളുകള്‍ ഓര്‍മ്മ നൂലുകള്‍ പിഞ്ഞി കീറാന്‍ തുടങ്ങിയ നാളുകള്‍
അവനെ സ്നേഹിച്ചു തുടങ്ങാന്‍ എനിക്കവളുടെ ഓര്‍മ്മകള്‍ ഉള്ളിടത്ത് നിന്നു പോലും അകലണമായിരുന്നു അങ്ങനെ ഞാന്‍ ഓട്ടം തുടങ്ങി.പിന്നെ പറന്നു സ്വപ്നങ്ങളെ കയ്യെത്തി പിടിക്കാന്‍ വേണ്ടിയല്ല ഓര്‍മകളില്‍ നിന്നു ഒരു ഒളിച്ചോട്ടം ജീവിതത്തില്‍ നിന്നും
ഒരല്‍പ്പം സമാധാനത്തിനായി ഉള്ള പരക്കം പാച്ചിലിന്റെ നാളുകളില്‍ ഒന്നില്‍ ഞാന്‍ ഒരുപാട് ചിരിയും കരച്ചിലും സന്തോഷവും ഒക്കെ കോറിയിട്ട ഒരു ബ്ലോഗ് താളില്‍ എത്തിപ്പെട്ടു അടുത്ത കാലത്തായി ഒന്നും ആവശ്യപ്പെടാത്ത അവന്‍ ഒരു ആഗ്രഹം പറഞ്ഞു അളിയാ ചിതലരിച്ചു പാതിയില്‍ കൂടുതലും ദ്രവിച്ചു തീര്‍ന്ന എനിക്ക് ഒരു വ്യായാമം വേണം വെറുതെ ഇരിക്കുമ്പോ എനിക്ക് എന്തെങ്കിലും ഒക്കെ വെറുതെ എഴുതണം ഒന്നും ഓര്‍ക്കാതിരിക്കാന്‍.നിനക്ക് വീണ്ടും എന്നെ സ്നേഹിക്കാന്‍ കഴിഞ്ഞാലോ ..
ശേഷം ചിന്ത്യം....
Subscribe to:
Post Comments (Atom)
അളിയാ.....
ReplyDeleteഒരു കലക്കന്‍ തേങ ഞാന്‍ എടുത്തു. എന്തിനാണെന്നോ നീ കോമഡി മാത്രമല്ല എഴുതാ എന്ന് തെളിയിച്ചതിന്.
കൊള്ളാമെടാ ഇത്.
നീ എഴുതെടാ ... വല്ലപ്പോഴും ഇതുപോലെ മനസിന്റെ വിഷമങളും കൂടി. നിനക്ക് നിന്റെ ഒരു സ്റ്റൈലുണ്ടല്ലോ..
ഒന്ന് മാറിയേ...
((((ഠ്))))))
ഇനി മേലാല്‍ നീ അവനെ മറന്നാല്‍ നിന്റെ തലയ്ക്കിട്ടായിരിക്കും എന്റ അടുത്ത വീക്ക്
ജാഗ്രദൈ...
ശരിയാ... വീണ്ടും സ്നേഹിയ്ക്കാന്‍ തുടങ്ങിയാലോ?
ReplyDeleteഅപ്പോ സംശയിയ്ക്കണ്ട... എഴുതിക്കോളൂ :)
ഡോ !!!!!!!!!!!! നീ മെനക്കെടുത്തും .
ReplyDeleteനീ സെന്റി എഴുതി എന്നേ പോലത്തെ ഫേമസ് ബ്ലോഗ്ഗര്‍ മാരുടെ കട്ടേം പടോം മടക്കുമോ ???
സുഹൃത്തെ നിന്‍റെ എഴുത്ത് കൊള്ളാം . നിന്‍റെ ആദ്യ പോസ്റ്റ് വായിച്ചപ്പോള്‍ തന്നെ ഞാന്‍ ഊഹിച്ചിരുന്നു , നിനക്കൊത്തിരി എഴുതാന്‍ ഉണ്ടെന്നു .
ഒന്നും മറന്നു പോകാതെ മുഴുവനും എഴുതൂ ...
( ആ പെണ്ണിപ്പോള്‍ എവിടെയാ ??
വിനു നന്നായി, സെന്റി എഴുതുന്ന കാര്യത്തിലും പുലിയാണ് അല്ലെ, പോരട്ടെ അങ്ങനെ ഓരോന്നായി.
ReplyDeleteഅവന്‍ ഒരു ആഗ്രഹം പറഞ്ഞു അളിയാ ചിതലരിച്ചു പാതിയില്‍ കൂടുതലും ദ്രവിച്ചു തീര്‍ന്ന എനിക്ക് ഒരു വ്യായാമം വേണം
കേട്ടല്ലോ ദവന്‍ പറഞ്ഞെ, അത് അങ്ങട് അനുസരിക്കുക. വരികള്‍ ഒക്കെ മനസിനെ പിടിച്ചിരുത്തുന്നവ തന്നെ
ഒന്നു ശ്രമിച്ചു നോക്കൂ. കഴിയാതെവിടെ പോകാന്‍? പിന്നൊരു കാര്യം, അവള്‍ തിരിച്ചുവന്നാല്‍ വീണ്ടും മറന്നേക്കരുത്.
ReplyDeleteപാണ്ഡവാ..നീ ചുമ്മാ തെങ്ങാ ഉടച്ചുടച്ച് എന്നെ പിഴപ്പിക്കും അല്ലെ ഡാ...ഹെയ് സൊഫ്റ്റ് ഫീലിങ്സ് ഒന്നും എനിക്കു കൈവെക്കാൻ പറ്റ്യ മേഖല അല്ലളിയാ
ReplyDeleteശ്രീ ..ഹ്മ്മ് അല്ലെലും സംശയം ഇല്ല്യാ.ശ്രീ ഊണും ഉറക്കവും ഒക്കെ ബ്ലൊഗിൽ തന്നെ ആണ് ല്ലേ
ഡൊ പ്രദീപെ..നിന്നെപ്പൊലെ മുന്ത്യ മൊതലുകളിൽ ആണ് ഞാൻ എന്റെ ഗുരുക്കന്മാരെ കാണുന്നത് .എന്നാലും ഊഹം അമ്പേ ചീറ്റി എന്നു പറയാതെ വയ്യ .പിന്നെ അവസാനത്തെ ആ പച്ചയായ ചൊദ്യമെന്നെ വല്ലാതെ ചീരിപ്പിച്ചൂട്ടൊ
കുറുപ്പേട്ടൊ ഒരുപാട് സന്തൊഷം .ഒരൊരുത്ത്മ്മാരു തലങ്ങും വിലങ്ങും സെന്റി അടിപ്പിച്ചപ്പൊ ഒരാഗ്രഹത്തിന്റെ പ്പുറത്ത് ഒരെണ്ണം ഇറക്കി നൊക്കിയതല്ലെ
ച്ചേച്ചീ.ശ്രമിക്കാം..ഹാ എനിക്കിട്ടു താങ്ങാണ്ല്ല് അവസാനം ആസ് എ മാറ്റർ ഓഫ് ഫാക്റ്റ് ഈ കഥയിലെ വെണ്ണിലാ ചന്ദന കിണ്ണം മുങ്ങി മുങ്ങി പൊയല്ലൊ
ഞെട്ടിച്ചല്ലോ ..
ReplyDeleteഎന്റെ സുഹൃത്തുക്കളാരോ എഴുതിയപോലെ തോന്നി ..
ഇതെന്താ സംഭവം ?
ReplyDeleteനന്നായിട്ടുണ്ട് വീനസ്
ReplyDelete