ഈ പോസ്റ്റിന് ഒരു മുൻകുർ ജാമ്യം അത്യാവശ്യം ആണ് അത് ആദ്യമേ ഇങ്ങു തന്നിട്ടേ വായിക്കാവൂ
കാലം എന്റെ ആദ്യ പൊസ്റ്റായ സ്കൂട്ടി കാലം അതായതു ഒരു 15 വർഷം മുമ്പ്(ഇവനിത് വരെ ആ പിടി വിട്ടില്ലെ എന്ന് ചൊദിക്കരുത് പ്ലീസ്)അന്നെനിക്ക് ഇന്നത്തെ പോലെ ഹൈറ്റും വെയ്റ്റും ഗ്ലാമറും ഒന്നുമില്ല കേട്ടൊ! ഗ്ലാമർ അവടെ നിക്കട്ടെ എന്റെ ഉയരത്തെ പറ്റി നിങ്ങൾക്ക് ഒരു ധാരണ വേണ്ടത് അവശ്യമാണ്
ഒരു കുഞ്ഞിക്കാല് കാണാനുള്ള അമ്മയുടെ പ്രാർത്ഥനയുടെ ശക്തി കാരണം ജീവിതകാലം മുഴുവൻ എന്റെ “കുഞ്ഞു കാലും“കണ്ടിരിക്കനുള്ള ഭാഗ്യം അമ്മക്കു കിട്ടി.നട്ടപ്പഴും പറിച്ചപ്പഴും ഒരു കൊട്ട എന്നു കെട്ടിട്ടില്ലെ ആ ഒരു സ്കീം പൊക്കമില്ലായ്മ ആണെന്റെ പൊക്കം എന്ന് 60 വയസ്സിൽ കുഞുണ്ണി മാഷിനു പറയാം എന്നാലും 15വയസ്സിൽ എനിക്ക് അതിനോട് വല്ല്യ യൊജിപ്പ് ഇല്ലാർന്നു.ഇങ്ങനെ ഒക്കെ ആണെങ്കിലും അഹങ്കാരത്തിനു ഒരു കുറവും ഇല്ല്യ.അല്ലേലും നഞ്ഞെന്തിനാ നാനാഴി
കാര്യങൾ അങ്ങനെ വളരെ സ്മൂത്ത് ആയി പൊകുന്ന ഒരു ഞായറാഴ്ച്ച വൈകുന്നേരം കുരിശു പള്ളി പിരിയുന്ന സമയത്ത് റോഡില്‍ ഇറങ്ങണം കരുതി കിടക്കുമ്പൊ വലിയ വായിൽ ഒരു കരച്ചിൽ
“അയ്യോ ഞാൻ ചത്തേ പിള്ളാരെ ഓടി വാടാ.. “
അപ്രത്തെ വീട്ടിലെ ചേടത്ത്യാരാ ശബ്ദത്തിനു പിന്നിലെ ശരീരം.ആദ്യ ദൃക്സാക്ഷി ആവാൻ മതിലു ചാടി സ്പോട്ടില്‍ എത്തിയപ്പഴക്കും ലേയ്റ്റ് ആയി ഒരു പത്തെണ്ണം എനിക്കു മുമ്പ് ഹാജർ വെച്ചൂ.ചേടത്ത്യാര് വെട്ടിയിട്ട തടി പോലെ താഴെ കിടപ്പുണ്ട്.താങ്ങി എഴുന്നേൽപ്പിച്ചിരുത്തി.
തേങ്ങാ പൊതിക്കൻ ഇറങ്ങിയതാ തേങ്ങയാണൊ പാരയാണൊ പ്രതി എന്നറിയില്ല കയ്‌വെള്ളയിൽ നെടുവെ ഒരു കീറലുണ്ട് അത്യാവശ്യം നന്നായി ചൊര വരുന്നുണ്ട്
ബയൊളജി ടീച്ചർ ആയതിന്റെ കൂടെ കിട്ടിയ മുറി വൈദ്യ പട്ടത്തിന്റെ ബലത്തിൽ അമ്മ ഫൊർവേർഡ് കളിക്കാൻ ഇറങ്ങി . ടെസ്റ്റ് റിസൾട്ടുകളും കൊണ്ട് ആദ്യം അമ്മയെ കൺസൾട്ട് ചെയ്തെ അയല്‍വക്കത്തെ ചേടത്തിമാരൊക്കെ ഡൊക്ട്ടറെ കാണാൻ പൊകു. റിസൾട്ട് വാങ്ങി വായിച്ച് ആഴത്തിൽ ആലൊചിച്ച് ഒരു ഇരിപ്പുണ്ട് ഒന്നു കാണണ്ട്ത് തന്ന്യാ ഇടിക്കുന്ന മനസ്സുമായി രൊഗിയും.പിന്നെ ഒരു ഡയലോഗാണ് “ഇതിപ്പൊ ESR കൂടിയതാ നീ പൊർക്ക് തീറ്റി നിർത്തിക്കൊ” അല്ലെങി “മെരുട്ട്യ് ഇത് സാരല്ല്യാ ചെറുള തിളപ്പിച്ചു കുടിച്ചാ മതി” ഒരിക്കൽ കാലിൽ മുള്ള് കൊണ്ടത് പാമ്പ് കടി ആക്കി മാറ്റിയത് ഒഴിച്ചാൽ സെർവ്വീസ്സ് ബുക്ക് ക്ലീനാണ് അതികം ചുവപ്പ് മഷി ഇല്ല
ആദ്യം മുറിവ് കഴുകി ഒന്ന് കുലങ്കുഷമായി പരിശോധിച്ചു
“ഇതു സാരല്ല്യ ശകലം വെൽക്കം പൊടി ഇട്ട് ഒന്നു കെട്ടിവെച്ചാ മതി. കയ്യായതാ ചൊര നിക്കാത്തെ”
അപ്പഴക്കും വെൽക്കം പൊടിയും കെട്ടാൻ തുണിയും വന്നു
“പഞ്ഞിണ്ടാ ഇവടെ ഉള്ളം കയ്യല്ലെ പഞ്ഞി വെച്ചാലെ കെട്ട് ശര്യാവൂ “
“ഇല്ല്യാലൊ ടീച്ചറെ“ചേടത്തി കയ് മലർത്തി .
ഉടനെ അച്ചന്റെ വക ഒരു സെൽഫ് ഗോള്‍ കീശേന്ന് ഒരു അമ്പതിന്റെ പടം എടുത്ത് ഒരു വീശ് “ഡാ പൊയി പഞ്ഞി വേടിക്കടാ“നാട്ടുകാരുടെ കാര്യത്തിൽ പുള്ളി ബിൽ ഗേറ്റ്സിന്റെ സ്വന്തം അളിയനാ നമ്മളെങ്ങാനും പത്തു രൂപ ചൊദിച്ച ആദ്യം ക്വട്ടേഷൻ വേണം പിന്നെ ബില്ല് വേണം.
ഈയുള്ളവൻ റെഡ്യല്ലെ അയല്‍വക്കത്തെ കുഞ്ഞുകുട്ടി പരാദീനങ്ങള് ഒക്കെ ഉണ്ട് ഏതായാലും ഇതു തന്നെ അവസരം ഞാൻ കേസ് പിടിച്ചു
സംഭവത്തിന്റെ എമർജെൻസി അതിന്റെ മാക്സിമത്തിൽ ഉൾക്കൊണ്ട് ഞാൻ ലൈറ്റിട്ട് തന്നെ പറപ്പിച്ചു അടുത്ത വളവിൽ ഉണ്ട് മെഡിക്കൽ ഷോപ്പ് എന്റെ കാലക്കേടിന് അത് അടച്ചിരിക്കുന്നു.പിന്നെ നേരെ വിട്ടു ഒല്ലുർ സെന്ററിൽ ഒരു ഡിലൈറ്റ് മെഡിക്കൽസ് ഉണ്ട് സംഭവം കിടു ആണ്
ഞാൻ സ്കൂട്ടി സ്റ്റാൻഡിൽ ഇട്ട് ഓടി ചെന്നു.നല്ല തിരക്കുണ്ട് പക്ഷെ ഞാൻ അതിനും തിരക്കിലാണല്ലൊ.നൊക്കുമ്പൊ ഉള്ളിൽ മരുന്ന് എടുത്ത് ഒരുത്തൻ നിപ്പുണ്ട് ഞാൻ ഒട്ടും കുറച്ചില്ല ഇഗ്ലീഷിൽ തന്നേ കീച്ചി ഈ പഞ്ഞി എന്നൊക്കെ പറയണത് ഒരു വകയാ
“ചേട്ടാ ഒരു പാക്കറ്റ് കോട്ടൺ “
പുള്ളിക്കാരൻ പതുക്കെ അടുത്ത് വന്നു .ആകെ മൊത്തം എന്നെ ഒന്ന് ആളന്നു തൂക്കി ഒരു മുപ്പത് നാപ്പതു കിലൊ മതിപ്പു കണ്ടു കാണണം
“ഏത് ബ്രൻഡാ ”
പഞ്ഞിക്കും ബ്രാൻഡൊ ?“അതിപ്പൊ ചെട്ടന് നല്ലത് തൊന്നണത് താ“
എനിക്ക് എവിടന്നറിയാനാ പഞ്ഞിയുടെ ബ്രാൻഡ്
“ചെറുതൊ വലുതൊ ?”
ഇതു പുകിലാവുല്ലൊ ദൈവമേ എന്റെ പിടുത്തം വിട്ടു “ ചെറുതു മതി ചെട്ടാ “
അങ്ങൊര് എന്തൊ പിറുപിറുത്തു ഞാൻ കേട്ടില്ല
പിന്നേം അങ്ങൊര് തട്ടി തിരിഞ്ഞു കളിക്കുവാ എനിക്കു ശകലം ദേഷ്യം വന്നു
“എന്റെ പൊന്നു ചെട്ടാ പെട്ടന്ന് താ കൊണ്ട് പോയിട്ട് അത്യാവശ്യം ണ്ട് “
അളിയന്റെ കീഴ്ച്ചുണ്ടിനും മേൽച്ചുണ്ടിനും ഇടയിൽ വലിയൊരു വിടവ് രൂപപ്പെട്ടു
പുള്ളിക്കാരൻ ഒരു ഷെൽഫ് ലക്ഷ്യമാക്കി നടക്കണത് കണ്ട് ഞാൻ പതുക്കെ റൊഡിലേക്ക് തിരിഞ്ഞു.തൊട്ടപ്പുറത്ത് ബസ്സ് സ്റ്റൊപ്പ് ആണ്. എ തിംഗ് ഓഫ് ബ്യുട്ടി ഈസ് എ ജൊയ് ഫൊർ എവെർ എന്നാണല്ലൊ ഒന്നു രണ്ട് ബ്യുട്ടികൾ നിപ്പുണ്ട് മൊശം വരില്ല.പിന്നെ ഞാൻ തിരിഞ്ഞപ്പ്ഴക്കും അളിയൻ ഒരു പൊതി എനിക്കു നീട്ടി.അവടെ നിക്കുന്നവര് ആൺ പെൺ ഭേദമില്ലാതെ എന്നെ തന്നെ നൊക്കുന്നുണ്ട് എന്താപ്പൊത് ഇവറ്റകൾ ഒന്നും മനുഷ്യരെ കണ്ടിട്ടില്ലേ ഒരു സംശയം .
ഹെയ് ചുമ്മാ തൊന്നിയതാ എന്റെ സ്കൂട്ടിയും ഗ്ലാമറും കണ്ട് ഞെട്ടിയതാ
പൊതിയും പോക്കെറ്റില്‍ ഇട്ട് തിരിച്ചു പറന്നു.ചേടത്തിയെ വീടിനുള്ളിലേക്ക് ഷിഫ്റ്റ് ചെയ്തിട്ടുണ്ട്.കുറച്ച് പേര് അത്ര കോളില്ല കണ്ട് വീട് പിടിച്ചു എന്നാലും പാര നെഞിൽ കയറീരുന്നെങ്കിലൊ തേങ്ങാ വിഴുങ്ങി പൊയിരുന്നെങ്കിലൊ എന്നൊക്കെ പറഞ്ഞ് ചേടത്തിയെ കൊന്ന് കൊലവിളിച്ച് ഇരിപ്പാണ് കൂടുതൽ പേരും. ഇനി തല പോയാലും ചേടത്തി കരഞ്ഞ് ആളെ കൂട്ടില്ല
ഞാൻ പൊതി കൊടുത്ത് “ചെറുതാ കുറച്ചീശ്ശെ എട്ത്താ മതി“കനത്തിൽ ഒരു ഡയലൊഗ് ഇട്ടു പുറത്ത് കടന്നു
ഞാൻ മുൻ വാതിൽ എത്തണ്ട താമസം “അയ്യൊ“ന്ന് കോറസ്സില്‍ ഒരു നിലവിളി കേട്ടു
ഓടി ചെല്ലുമ്പൊ പെണ്ണ്ങ്ങൾ ഒക്കെ വലിഞ്ഞ് തുട്ങ്ങി
താഴെ കിടന്ന പക്കെറ്റ് എന്റെ നേരെ എറിഞ്ഞിട്ട് അച്ചൻ ഊക്കൻ ഒരു തന്തക്ക് വിളി ഇതാണോടാ നിന്റെ പഞ്ഞീന്ന് ഒരു കാറലും.കയ്യിൽ വന്നു വീണ സാധനത്തിലേക്ക് എന്റെ നോട്ടം ഒന്നു പാളി
ഒരു നീല വിരിക്കു പുറത്ത് പിങ്ക് കളർ തുണി(എന്നാണ് ഓർമ്മ)മാത്രം ഇട്ടു കിടക്കണ പെണ്ണിന്റെ പടമാണ് കണ്ണിൽ പെട്ടത് മൂഡ്സ് എന്ന് നല്ല സ്റ്റ്യ്ലീൽ എഴുതിയിട്ടുണ്ട് സാധനം എന്താന്ന് തലയിൽ റെജിസ്റ്റർ ആവാൻ പിന്നെം സമയം എടുത്തു.
തലയിൽ ബൾബ് കത്തിയതും എനിക്കു ബോധം പോയി.എന്റെ മാനം മുങ്ങിച്ചാവുന്നത് ഞാൻ കണ്ടു
“പോയി മാറ്റി വാങ്ങടാ“അച്ചൻ നിന്നു വിറക്കുകയാണ്.എന്നെ ഒന്നു കൈവെച്ചാൽ കൊള്ളാം എന്ന് കലശലായ പൂതിണ്ട് പുള്ളിക്ക്
ഞാൻ വീണ്ടും വണ്ടിയിൽ കയറി ഇത്തവണ പറന്നില്ല ഇഴയുവാണ്.ഞാൻ ഒരുപാട് തവണ പറഞ്ഞു നൊക്കി കൊട്ടൺ എന്ന് എങ്ങനെ പറഞ്ഞാലും അയാള് കേട്ടതു കേള്‍ക്കാന്‍ ഒരു ന്യായവും കിട്ടണില്ല .എന്നാലും ഒരു സിഗററ്റ് കൂടിന്റെ അത്രെം ഉള്ള പാക്കറ്റ് കയ്യിൽ കിട്ടിയപ്പ്ഴേലും എനിക്ക് ഒന്നാലൊചിക്കാർന്നു ഇത് പഞ്ഞി ആവില്ല എന്ന്.പാക്കറ്റ് എന്ന് പറഞ്ഞതാണ് കുഴപ്പമായത് എന്നു തോനുന്നു
എന്റെ പോക്കറ്റില്‍ കിടന്നതു വല്ലാതെ പൊള്ളുന്നു .ഞാൻ അത്ര ഡീസെന്റ് ആണ് എന്ന് എനിക്കഭിപ്രായം ഇല്ല്യ എന്നാലും കഷ്ട്ടപെട്ടു ഞാൻ ഉണ്ടാക്കി എടുത്ത ഇമേജാണ് ഒറ്റ ദിവസം കൊണ്ട് മണ്ണായത് .
ഓർക്കണം15 വർഷങ്ങൾക്കു മുമ്പത്തെ കഥയാണ് .ഇന്നത്തെ പോലെ കോളേജ് പിള്ളേരുടെ ബാഗിൽ ഒന്നും തപ്പിയാൽ അതു കാണില്ല .ടീ വ്വി തുറന്നാൽ പത്തു മിനിറ്റ് ഇട വിട്ട് കുത്തുള്ളതു പിരി ഉള്ളത് ഐസ്ക്രീമിന്റെ ചുവയുള്ളത് എന്നു വിളിച്ചു പറയുന്ന പരസ്യങ്ങളും അന്നില്ല.ആകെ ഉള്ളത് അയ്യൊ ആരും ഇങൊട്ടു നോക്കല്ലേ എന്ന ഭാവത്തിൽ വരുന്ന ആണും പെണും കൂടി കൈകോര്‍ത്ത് കടൽക്കരയിലൂടെ എതൊ ഒരു പാട്ടും പാടി നടക്കണ പരസ്സ്യമാണ്.(കൊട്ടും സൂട്ടും ഇട്ട് ക്യാൻ ഐ ഹാവെ എന്ന പരസ്സ്യം വന്നു തുടങ്ങിയാ സംശയാ)ആ സാധനമാണ് ഞാൻ ആണും പെണ്ണും നിറഞ്ഞ അയൽവക്കത്തെ സുന്ദരിമാരുടെ സംസ്ഥാന സമ്മേളനത്തിനിടയിലേക്കു കൊണ്ട് കൊടുക്കണത് ആലോചിക്കുംതോറും എനിക്കു കരച്ചിൽ വന്നു തുടങ്ങി
ഞാൻ നനമ്മുടെ മെഡിക്കൽ ഷോപ്പിന്റെ മുമ്പിൽ എത്തി. കീചകൻ അവടെ നിപ്പുണ്ട് ഒന്നു നല്ലോണം വലിഞ്ഞ് നിന്നാ ഷർട്ടിനു കുത്തി പിടിക്കാം കുനിച്ചു നിർത്തി രണ്ടെണ്ണം കൊടുക്കാൻ അതി ഭയങ്കര ആശ.പക്ഷെ വയ്യ പോയി ഇതു പോക്കറ്റില്‍ നിന്ന് പുറത്ത് വെച്ച് വേണ്ടെ സംസാരിക്കാൻ അതിനുള്ള ആംമ്പിയർ ഇല്ല.
ഞാൻ നേരെ അടുത്ത മെഡിക്കൽ ഷൊപ്പിൽ ചെന്നു ഇത്തവണ ജാഡ ഒന്നും ഇല്ല “ചേട്ടാ ഒരു കൂട് പഞ്ഞി താ “ പഞ്ഞി എട്ത്തു പൊതിഞു കയ്യിൽ തരുന്നതു വരെ നൊക്കി നിന്നു.
തിരിച്ചു എത്തിയപ്പ്ഴക്കും കളി കഴിഞ്ഞ് മൈതാനം ശുദ്ധ ശൂന്യം അച്ചനും അമ്മയും പവലിയണിൽ എത്തി റിട്ടയേർഡ് ഹർട്ട് ഞാൻ ചേടത്തീടെ വീടിനു മുമ്പിൽ നിന്നു പതുക്കെ വിളിച്ചു “ചേടത്തീ പഞ്ഞി”
“നീയത് അവടെ എവടേലും വെക്കടാ ചെക്കാ “
ശബ്ദരേഖ മാത്രമെ ഉള്ളു ആദ്യം കിട്ടിയ പഞ്ഞിയുടെ ഷോക്കില്‍ ചേടത്തീടെ ഫുൾ ചൊരയും വറ്റി.ഒരു കെട്ടിന്റെം ആവശ്യം വന്നില്ല പുള്ളിക്കാരത്തി അടുത്ത തേങ്ങ പൊളിക്കാൻ ഇറങ്ങി
കളയാൻ പൊലും പേടിച്ച് പൊക്കറ്റിൽ ഒരു പാക്കറ്റുമായി ഞാൻ പെരുവഴീലും
ആ ചമ്മൽ പൂർണമായും വിട്ടു മാറാൻ ഒരുപാടു നാളുകൾ വേണ്ടിവന്നു.
വർഷങ്ങൾക്കിപ്പുറവും ഞാൻ വണ്ടിയും എടുത്ത് ഇറങ്ങുമ്പൊ പിന്നീന്ന് ഏതേലും തല തെറിച്ചവൻ വിളിച്ചു കൂവും
“ ഡാ ഒരു പാക്കറ്റ് കോട്ടൺ “
ഇതിലെ നായകൻ അൽപ്പം ശ്ലീലമില്ലാത്തവനായതിന്റെ പേരിൽ ആർക്കെങ്കിലും ഇത് അശ്ലീലമായി തൊന്നിയാൽ ക്ഷമിക്കുക.ജീവിതത്തിൽ പറ്റിയ അബദ്ധങ്ങളിൽ ഒന്നാം റാങ്ക് ഈ കഥക്ക് ആസ്പദമായ സംഭവത്തിനാണ് .ബ്ലൊഗ് പണി തുടങ്ങിയ നാൾ മുതൽ മനസ്സിലുണ്ട് ഇന്നാണ് ധൈര്യം കിട്ടിയത്.ഒട്ടു സങ്കടത്തൊടെ എങ്കിലും പരമാവധി സെൻസർ ചെയ്തിട്ട്ണ്ട് എന്നിട്ടും വൾഗറായി തോന്നിയാല്‍ പറയാൻ മടിക്കണ്ട
Wednesday, December 9, 2009
Sunday, November 29, 2009
അവന്‍
ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അവന്‍ എന്റെ ഒപ്പം ഉണ്ടായിരുന്നു വേര്‍പ്പെടുത്താന്‍ ആവാത്ത വണ്ണം എന്റെ സന്തോഷങ്ങളും സങ്കടങ്ങളും അവനുമായി ഇഴ പിരിഞ്ഞു നിന്നു എന്റെ നേട്ടങ്ങള്‍ ഞാന്‍ എന്റേത് മാത്രം ആക്കി.എന്റെ പരാജയങ്ങള്‍ ഞാന്‍ അവന്റെ തലയില്‍ കെട്ടി വെച്ചു അവനെ കുറ്റം പറഞ്ഞു .എന്നാലും ഒരുപാട് ഒരുപാട് വര്‍ഷങ്ങള്‍ അവന്റെ ആവശ്യങ്ങള്‍ക്കും സന്തോഷത്തിനും മാത്രമായി ഞാന്‍ ജീവിച്ചു .
ഒരു വസന്തമായി സുഗന്ധമായി സംഗീതമായി മഴയായി കാറ്റായി പേമാരിയായി പിന്നെയും വാക്കുകള്‍ കൊണ്ട് പറയാന്‍ ആവാത്ത എന്തൊക്കെയോ എന്തൊക്കെയോ ആയി ആവള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് വരെ.അവന്‍ തന്നെയായിരുന്നു അവളെ എനിക്ക് കാട്ടിത്തന്നത് പലപ്പോഴും ഒഴിഞ്ഞു മാറി നിന്ന എന്നെ അവന്‍ തന്നെ ആണ് അവളിലേക്ക് അടുപ്പിച്ചത് എന്നിട്ടും അവള്‍ എന്റേതായ നിമിഷം മുതല്‍ ഞാന്‍ അവനെ മറന്നു
ഉണര്‍വില്‍ ഉറക്കത്തില്‍ സ്വപ്നങ്ങളില്‍ എല്ലാം എല്ലാം അവള്‍ മാത്രം.അവള്‍ മാത്രമായ ഒരുപാട് വര്‍ഷങ്ങള്‍ അവളുമെന്നെ ഒരുപാട് സ്നേഹിച്ചു അവനെ കുറിച്ച് ഒരിക്കലും ഓര്‍ക്കാന്‍ അവസരം നല്‍കാതെ.ആ നാളുകളില്‍ അവന്‍ എനിക്ക് നഷ്ട്ടമായതായി ഞാന്‍ അറിഞ്ഞു.പക്ഷെ സ്നേഹത്തിന്റെ അഹങ്കാരത്തില്‍ എനിക്കിനി എന്തിനാ അവന്‍
നാശം പിടിച്ച ഒരു ദിവസം അവള്‍ പടിയിറങ്ങി.സ്നേഹം തീര്‍ന്നത് കൊണ്ടല്ല തെറ്റുകള്‍ എന്റേത് മാത്രം ആയിരുന്നു അവനെ കൂടി ഞാന്‍ അവളില്‍ കണ്ടെത്താന്‍ ശ്രമിച്ചിരുന്നിരിക്കാം.മറ്റു വഴികള്‍ ഇല്ലായിരുന്നു അവള്‍ക്ക്. അവന്‍ പോലും കൂട്ടിനില്ലാതെ ഞാന്‍ മാത്രമായി.അവനെ വീണ്ടും സ്നേഹിച്ചു തുടങ്ങാന്‍ എനിക്കായില്ല.
അവന്‍ മറ്റാരുമായിരുന്നില്ല എന്റെ മനസ്സ് തന്നെ.അവള്‍ ജീവിതത്തില്‍ നിറഞ്ഞതോടെ ഞാന്‍ മറന്ന എനിക്ക് നഷ്ട്ടമായ എന്റെ മനസ്സ്.എനിക്ക് അവനെ മുഴുവനായും നഷ്ട്ടപെട്ടു കഴിഞ്ഞിരുന്നു.തലച്ചോറില്‍ ഒരു കടലിന്റെ ഇരമ്പല്‍ മാത്രം കേള്‍ക്കാന്‍ തുടങ്ങിയ നാളുകള്‍ ഓര്‍മ്മ നൂലുകള്‍ പിഞ്ഞി കീറാന്‍ തുടങ്ങിയ നാളുകള്‍
അവനെ സ്നേഹിച്ചു തുടങ്ങാന്‍ എനിക്കവളുടെ ഓര്‍മ്മകള്‍ ഉള്ളിടത്ത് നിന്നു പോലും അകലണമായിരുന്നു അങ്ങനെ ഞാന്‍ ഓട്ടം തുടങ്ങി.പിന്നെ പറന്നു സ്വപ്നങ്ങളെ കയ്യെത്തി പിടിക്കാന്‍ വേണ്ടിയല്ല ഓര്‍മകളില്‍ നിന്നു ഒരു ഒളിച്ചോട്ടം ജീവിതത്തില്‍ നിന്നും
ഒരല്‍പ്പം സമാധാനത്തിനായി ഉള്ള പരക്കം പാച്ചിലിന്റെ നാളുകളില്‍ ഒന്നില്‍ ഞാന്‍ ഒരുപാട് ചിരിയും കരച്ചിലും സന്തോഷവും ഒക്കെ കോറിയിട്ട ഒരു ബ്ലോഗ് താളില്‍ എത്തിപ്പെട്ടു അടുത്ത കാലത്തായി ഒന്നും ആവശ്യപ്പെടാത്ത അവന്‍ ഒരു ആഗ്രഹം പറഞ്ഞു അളിയാ ചിതലരിച്ചു പാതിയില്‍ കൂടുതലും ദ്രവിച്ചു തീര്‍ന്ന എനിക്ക് ഒരു വ്യായാമം വേണം വെറുതെ ഇരിക്കുമ്പോ എനിക്ക് എന്തെങ്കിലും ഒക്കെ വെറുതെ എഴുതണം ഒന്നും ഓര്‍ക്കാതിരിക്കാന്‍.നിനക്ക് വീണ്ടും എന്നെ സ്നേഹിക്കാന്‍ കഴിഞ്ഞാലോ ..
ശേഷം ചിന്ത്യം....

Saturday, November 14, 2009
എന്റെ ബ്ലോഗ് പരാക്രമങ്ങൾ
എന്റെ ബ്ലോഗ് മുത്തപ്പാ ഞാൻ മടുത്തു എനിക്ക് മതിയായേ എനിക്ക് എന്തൊക്കെയോ തോനുന്നു.തല ഇങ്ങു ഊരി എടുത്തു നിലത്തടിച്ചാലോ എന്ന് വിചാരിക്കുവാ എന്താ സംഭവം എന്ന് വെച്ചാല്‍ ഒരു ബ്ലോഗ് തൂക്കി ഇട്ടിട്ടു മാസം രണ്ട് ആയെ ഇതുവരെ രണ്ടാമത് ഒരു പോസ്റ്റ് പൂശാൻ പറ്റീല്ല്യ.കാലത്ത് മുഴുവൻ ആലോചിക്കും രാത്രി എത്ര ലക്ഷം ചിലവായാലും വേണ്ടില്ല ഒരു പോസ്റ്റ് കഴുവേറ്റിട്ടെ ഉള്ളൂ എന്ന് അതിനു എങ്ങനാ ചുമ്മാ നോക്കി ഇരുന്നാ ബ്ലോഗില്‍ പോസ്റ്റ് ആവുല്ല്യാലോ.നിക്ക് നിക്ക് അവന്റെ ഒരു ജാഡ എന്നാലോചിക്കാന്‍ വരട്ടെ ഞാൻ ഒന്ന് പറഞ്ഞ് തീരട്ടെ എന്നിട്ട് പറയു.
സ്വന്തമായി ലാപ്ട്ടോപ്പും നെറ്റും ആവശ്യത്തില്‍ അധികം സമയവും ഉള്ള അല്ലെങ്ങി ഓഫീസിൽ തന്നെ ഇരുന്നു ചാറ്റാനും ബ്ലോഗ്ഗാനും സൌകര്യങ്ങള്‍ ഉള്ളവർ ഭാഗ്യവാന്മാർ കാരണം ബ്ലോഗുരാജ്യം അവർക്കുള്ളതാകുന്നു.നമുക്ക് കിട്ടിയ പണി സെയിൽസ് കുറച്ചു കൂടി പോളിഷ് ചെയ്തു പറഞ്ഞാല്‍ മാർക്കറ്റിംഗ് ടെക്നിക്കല്‍ ആയി പറഞ്ഞാൽ ഫീറ്റ് ഓൺ സ്ട്രീറ്റ് തറ ആയി പറഞ്ഞാല്‍ തെണ്ടല്‍.ഈ കംബ്യുട്ടറിന്റെം ഫയലിന്റെം മുമ്പില്‍ ഇരിക്കാനുള്ള മടി കൊണ്ട് സ്വയം തിരഞെടുത്ത പണി ആണ്. അതു കൊണ്ട് എന്നാ ഓഫീസ് സമയത്ത് ആ പരിസരത്തെങ്ങാനും എന്റെ തല വെട്ടം കണ്ടാ തൊലഞ്ഞു.പിന്നെ പട്ടീടെ മുഖത്ത് പൂച്ചേനെ പിടിച്ചിട്ട പോല്യ ചീഫ് മാനേജരുടെ പ്രകടനം നവരസങ്ങളില്‍ ശ്രംഗാരം ഒഴിച്ച് എല്ലാം അഭിനയിച്ചു അവസാനം പുള്ളി ചുവപ്പ് കാര്‍ഡ് എടുത്തു കാണിക്കും.സോറി എന്ന് പുറത്തും,തന്റെ ബെഡ്റൂംലേയ്ക്ക് അല്ലല്ലോടോ കൂവേ ഞാൻ കേറി വന്നത് എന്ന് മനസ്സിലും പറഞ്ഞ് ഒരു കണക്കിന് ഊരി പോരും.അപ്പൊ ഓഫീസ് ടൈം നോ രക്ഷ പിന്നെ ഉള്ളത് താമസിക്കുന്ന റൂം ആണ്.
ഇവടെ ഞാൻ താമസിക്കുന്നത് ബാച്ചിലർ അക്കൊമഡേഷൻ എന്ന്‍ അറിയപ്പെടുന്ന കാലിതൊഴുത്തിൽ ആണ്.മൊത്തം ഞങ്ങൾ ആറു പേരാണ് ഈ തൊഴുത്തിൽ ഇപ്പൊ നിലവിൽ ഈ ആറ് പേർക്കും കൂടി ആകെ ഉള്ളത് ഒരു ലാപ്ടോപ്.നമ്മടെ പാഞ്ചാലിനെക്കാളും കഷ്ട്ടാണ് അതിന്റ സ്ഥിതി പാഞ്ചാലിക്ക് ഒന്നുല്ലെങ്ങിലും നിയതമായ ഷിഫ്റ്റെങ്കിലു ഉണ്ടാര്‍ന്നു അഞ്ചു പേരും തമ്മില് ഒരു പരസ്പര ബഹുമാനം.ഇതിവടെ ചുമ്മാ കടിപിടി ആണ്.ഇനി നെറ്റ് കണക്ഷന്‍ മുൻകൂർ കാശു കൊടുക്കുന്ന സ്കീം ആണ് സൊ ഒണ്‍ലി ഇൻ വീക്കെന്റ്സ്.ഊഹിക്കാലോ ഓര്‍കുട്ടും ചാറ്റിങ്ങും മെയ്ലിങ്ങും ഒക്കെ കഴിഞ്ഞ് ബാക്കി അഞ്ചു പേരും ഒരു കരക്കടുക്കുമ്പോ പന്ത്രണ്ടു മണി ആവും അത് കഴിഞ്ഞേ ഈ ഹതഭാഗ്യന് കിട്ടു.നിനക്ക് മലയാളത്തില്‍ ഓണ്ടാക്കാനല്ലേ ഞങ്ങടെ ആവശ്യം കഴിഞ്ഞിട്ട് മതി നിന്റെ വട്ട് എന്നാണു ഏകഖണ്ഠമായ നിലപ്പാട് കുറ്റം പറയാൻ വയ്യല്ലോ ന്യായമായ കാര്യം .
ഇപ്പൊ നിങ്ങള് പറയും ഹ്മ്മ് പന്ത്രണ്ട് മണി എന്ന് പറയുമ്പോ രാത്രി ചെറുപ്പമല്ലേ എന്ന്.അതേ ശെരിയാണ് ഞാന്‍ ലാപ്ടോപ് എടുത്തു ലാപ്പില് വെച്ച് പണി തുടങ്ങും.ആകെ ഉള്ള ഒരു ടേബിൾ എന്ന് പറയാവുന്നതിന്റെ മുകളിൽ കഴിഞ്ഞ ലീവ്നു വീട്ടീന്ന് കൊണ്ട് വന്ന ചിപ്സ് പാക്കറ്റ് വരെ ഉണ്ട് അതുകൊണ്ടു ലാപ്പ് തന്നെ രക്ഷ.ഞാൻ പതുക്കെ ജിമെയില്‍ തുറക്കും ഏതേലും ഒരു കമന്റ് ഉണ്ടാവും ഞാൻ പതുക്കെ(എല്ലാം പതുക്കെ ആണ് കേട്ടോ ഓര്‍ക്കണം)ആ ബ്ലോഗിലൊന്നു കയറി നോക്കും നോക്കുമ്പൊ നല്ല രസം വായിക്കാന്‍ ചിരിച്ചു ചിരിച്ചു പണി തീരും.ചിരി അല്ലേ രണ്ടാമത് ഒന്ന് വായിക്കാതെ എങ്ങനാ വീണ്ടും ഒരു റൌണ്ട് ആ പോസ്റ്റ് വായിച്ചു താഴെ എത്തുമ്പോ ദേ കിടക്ക്ണ് അട്ത്ത പോസ്റ്റിന്റെ ടൈറ്റില്‍ അയ്യോ മുറ്റ് വായിക്കാതെ എങ്ങനാ സംഭവം ശകലം സങ്കടാ പ്രണയം!.അത് വായിച്ചു കഴിയുബ്ഴക്കും മനസ്സിന്റെ ഉള്ളില് ആരോ നഖം കൊണ്ട് മാന്തുന്ന പോലെ ഒരു ഫീലിംഗ്"അളിയാ ഇത് നിന്റെ കഥ തന്നെ അല്ലേ അല്‍പ്പസ്വല്‍പ്പം മാറ്റം ഉണ്ടെങ്കിലും"പിന്നെ ഓർമ്മകളിൽ ഒരു വള കിലുക്കം.നാട്ടിലാര്നെ അപ്പൊ രണ്ടു പെഗ്ഗ് മസ്റ്റാണ്.ഈ മുടിഞ്ഞ സ്ഥലത്ത് എവടെ കിട്ടാൻ എനിക്കാണേല്‍ സെന്റി പടം കണ്ടാ അല്ലേ കഥ വായിച്ച പിന്നെ കള്ള് കുടിക്കണം അതും ഒറ്റയ്ക്ക്.
കോയമ്പത്തൂര് പഠിക്കണ കാലത്ത് "വാലി"എന്ന ഒരു തമിഴ് പടം കാണാൻ പോയി അവസാനം അനിയൻ ചേട്ടനെ വെടി വെച്ച് കുളത്തിലിടുന്നു(കയ്യിലിരുപ്പിന്റെ ഗുണം കൊണ്ടാണ്)കുളത്തിൽ കിടന്നു വടി ആയ ചേട്ടന്റെ കുറേ ഡയലോഗ് ഉണ്ട് ആത്മഗതം അത് കേട്ട് സെന്റി ആയി ഒരു രക്ഷേം ഇല്ല്യ സമയം ഏകദേശം പത്തായി നേരെ തൊട്ടടുത്ത ബാറിലോട്ടു കേറി ഒരു പെഗ് രണ്ടു പെഗ് ഇല്ല്യ മറക്കാന്‍ പറ്റണില്ല.അവസാനം തലയിലെ നെറ്റ്‌വര്‍ക്ക് ഒക്കെ ജാം ആയി വന്നപ്ഴക്കും എത്രെണ്ണം എന്ന ഓര്‍മ്മ പോയി.ബില്ല് കൊട്ത്ത് കഴിഞ്ഞപ്പോ പോക്കറ്റില് ബസ്ക്കൂലി പോലും ഇല്ല്യ.ഇന്നത്തെ പോലെ മൊബൈലും,എ ടി എം കാര്‍ഡും ഒന്നും സാധാരണമല്ല.ഒരുവിധം പുറത്തിറങ്ങി ബസ്സ്‌സ്റ്റോപ്പ് വരെ നടന്നു.ഫ്രീ ലിഫ്റ്റ് കിട്ട്യാലോ കുറച്ചു നേരം നിന്ന് നോക്കി ഒരുത്തനേം കാണാനില്ല.കാലിനു ഒരു ബലക്ഷയം പോലെ നടന്നതിന്റെ ആണ് അല്ലാതെ ഫിറ്റായിട്ട് ഒന്നുമല്ല കേട്ടോ.സ്റ്റോപ്പിലെ സ്ലാബിലേക്ക് ഒന്ന് ചാഞ്ഞു.പിന്നെ കണ്ണ് തുറക്കുന്നത് കല പില സൌണ്ട് കേട്ട.പിള്ളേര് ബസ്സ് കേറാന്‍ നിക്കുവാ സ്കൂളില്‍ പോകാന്‍ കൂട്ടത്തില്‍ ഓഫീസില്‍ പോണ ച്ചേട്ടന്മാർ ച്ചേച്ചിമാർ.എല്ലാരും ഇടക്ക് തിരിഞ്ഞു നോക്കുന്നുണ്ട് നോട്ടത്തിൽ ഒരുപാട് ചോദ്യങ്ങൾ.പിച്ചക്കാര് ഇത്രേം മാന്യമായി ഡ്രസ്സ് ഇട്ടു തുടങ്ങ്യോ?അതോ ഇനി ഭ്രാന്തൻ ആണോ?.ഈശ്വരാ എനിക്ക് ഇവടെ കിടന്നു ചാത്താ മതി ഞാൻ വീണ്ടും കണ്ണടച്ചു അത്രേം നേരം ഉണ്ടാര്‍ന്ന കെട്ടൊക്കെ പോയി.ജീവിതത്തിന്റെ അവസ്ഥകളെ കുറിച്ച് ഒരുപാട് ഉള്‍ക്കാഴ്ചകള്‍ ആ അഞ്ചു മിനിട്ട് കൊണ്ട് എനിക്ക് കിട്ടി. അവടെ തന്നെ കിടക്കാം എന്ന് വെച്ചാല് വയറ്റില്‍ ഒരു പാഞ്ചാരി മേളം മുറുകി വരുന്നുണ്ട് എങ്ങാനും ഒരു വാള് പണിഞ്ഞാ തൊലഞ്ഞു.മാത്രമല്ല കോളേജ് ബസ്സ് ഈ വഴി വരാനുള്ള എല്ലാ സാധ്യതയും ഉണ്ട് വാട്ടീസടിച്ചു കോളേജിൽ കയറിയതിനു ഒരിക്കൽ ഒരു അമ്മാവനെ ഡിപ്പർട്ട്‌മന്റ് ഹെഡ്ഡിനു മുബിൽ ഇരുത്തി കൊടുത്തതാ നാടകം കഴിഞ്ഞ് ഇറങ്ങി അമ്മാവനെ വിട്ടു തിരിഞ്ഞപ്പൊ ദേ നിക്കണു മുന്നിൽ ഹെഡ്ഡ്.പരമ സാത്വികനായ മനുഷ്യൻ തൊളത്ത് ഒരു തട്ടും തട്ടി ഒരു ഡയലോഗ് "അതെ അടുത്ത തവണ ഈ അമ്മാവൻ മതിയാവില്ല്യാട്ടൊ"അന്നേ തിരുമാനിച്ചതാ ഇനി ഒരിക്കലും ഈ നാടകം കളിക്കില്ല്യാന്ന്. എത്രയും പെട്ടന്നു ഇവടന്നു ഊരണം ഞാൻ തല പുകച്ചു.ഓടി ഒരു ബസ്സില്‍ കയറാം വെച്ചാല്‍ കാശില്ല്യ അത് മാത്രല്ല ബസ്സ് നിര്‍ത്തി എടുത്തു വരുമ്പഴക്കും എന്റെ മാനം കപ്പല് കേറും.അല്ല ഇനി ഇപ്പൊ കേറാന്‍ മാത്രം ഒന്നുല്ല്യ എന്നാലും വേണ്ട.പെട്ടന്ന് അങ്ങ് എണിറ്റു സോറി ഞാന്‍ അല്‍പ്പം ഉറങ്ങി പോയി എന്ന് ഒരു ഡയലോഗ് കീച്ചി ഒരു നില്‍പ്പങ്ങ് നിന്നാലോ ഞാന്‍ സാധാരണ ഇവട്യാ ഉറങ്ങാറ് എന്ന സ്റ്റൈലില്‍ വേണ്ട കൊച്ചു പെമ്പിള്ളേരുടെ ചിരി സഹിക്കാന്‍ മാത്രം തൊലികട്ടി അപ്പഴും ഇല്ല്യ.അങ്ങനെ ആകെ ഡൈല്യുട്ട് പരുവത്തില്‍ കര്‍ത്താവേ ഈ പാനപാത്രം എന്ന് വിളിച്ചു കിടക്കുമ്പോ കര്‍ത്താവ് ഒരു കിളവനെ ഓട്ടോയില്‍ ബസ്സ്‌സ്റ്റോപ്പിലേക്ക് പറഞ്ഞ് വിട്ടിരിക്കുന്നു.ഓട്ടോ വന്നു നിന്നു കിളവന്‍ ഇറങ്ങി.ഞാൻ കണക്കു കൂട്ടി കിളവന്‍ കാശു കൊടുക്കുന്നു ഓട്ടോ സ്റ്റാര്‍ട്ട് ആകുന്നു നീങ്ങുന്നു അതിന് ഇത്രേം സമയം കിടന്നിടത്തുന്നു എണിറ്റു ചാടി ഓട്ടോയില്‍ കയറാന്‍ എനിക്ക് ഇത്രേം സമയം എന്റെ ടൈമിംഗ് തെറ്റിയില്ല.ഡ്രൈവന്‍ തിരിഞ്ഞു നോക്കുമ്പോ നീങ്ങി തുടങ്ങിയ ഓട്ടോയില്‍ എവിടെ നിന്നോ ഒരുത്തന്‍ പൊട്ടി വീണിരിക്കുന്നു.ഹോസ്റ്റലില്‍ ഇറക്കി അയാള് കൂലി ആയി ഒരു 100ന്റെ പച്ച നോട്ടും മേടിച്ചു.കര്‍ത്താവ് പറഞ്ഞ് വിട്ടതല്ലേ പേശാന്‍ പോയില്ല.കുളിച്ചു കോളേജില്‍ പോകാന്‍ റെഡി ആയി കൊട്ടും ടൈയും ഒക്കെ തൂക്കി കണ്ണാടീലു നോക്കി കുറച്ചു നേരം നിന്നു.ഒരു രണ്ടു മണിക്കൂര്‍ മുമ്പത്തെ ഞാനും ഇപ്പഴത്തെ രൂപവും നോക്കി പലതും ആലോചിച്ചു.മനസ്സില്‍ പെന്‍ഷന്‍ കാശും കൊടുത്തു മകനെ പഠിക്കാന്‍ വിട്ട അമ്മയുടെ രൂപം ഓര്മ വന്നപ്പോ കണ്ണിന്റെ കോണില് ഒരു തരിപ്പ് അത്രക്കായാലും പറ്റില്ല്യാലോ ഒരു പെഗ് കൂടി അടിച്ചു തരിപ്പ് മാറ്റി അന്ന് പോയില്ല കോളേജിൽ.
പറഞ്ഞ് പറഞ്ഞ് വഴി തെറ്റി അപ്പൊ പറഞ്ഞതു വന്നത് സെന്റി ആയാ കള്ളടിക്കാന്‍ ഇവടെ നിവര്‍ത്തി ഇല്ല അപ്പൊ പിന്നെ ആത്മ്മവിനു ഒരു പുക കൊടുക്കണം അങ്ങനെ സിഗ്ററ്റ് വലിച്ചു ഗഹനമായി ആലോചിച്ചു കുറച്ചു നേരം.ഇനി ഇതിനിപ്പോ ഒരു കമന്റ് ഇടാതെ എങ്ങനാ കമന്റ് വിന്‍ഡോ തുറക്കുമ്പോ കിടക്ക്ണ്പാരാവാരം പോലെ ചില ക്ലാസ്സ് പേരുകള്‍ തുറന്നു നോക്കാതെ എങ്ങനാ നേരേ അതിനകത്തോട്ടു ചാടും.നോക്കുമ്പോ പിടിച്ചതിനും വലുതാണ് അളയില് പിന്നേ ആ ബ്ലോഗു മുഴവനും വായിച്ചു.ഇനി കമെന്റണം വീണ്ടും കമന്റ് വിന്‍ഡോ ഇത്തവണ ആദ്യം തന്നെ ഒരു പെങ്കോച്ചിന്റെ കമ്മെന്റ് ഒന്ന് കയറി നോക്കാതെ എങ്ങനാ ലേഡീസ് ഫസ്റ്റ് എന്നാണല്ലോ.ആ ബ്ലോഗിലും കയറി അതും തീര്‍ത്ത് അടുത്ത സിഗ്ററ്റ് കത്തിച്ചു പുറത്ത് ഇറങ്ങ്യാല്‍ വെളിയില്‍ കിടക്കണ കാറുകള്‍ ഒക്കെ എനിക്ക് വ്യക്തമായി കാണാം.രാത്രി യൌവ്വനവും മദ്ധ്യവയസ്സും ഒക്കെ കഴിഞ്ഞ് കുഴീലേക്കു ഏകദേശം തല വരെ നീട്ടി മോനെ വിനുവേ അപ്പൂപ്പന്‍ പോയിട്ട് നാളെ വരാം എന്ന ലൈനില്‍ ഇരിപ്പുണ്ടാവും ഏകദേശം ഒരു 4മണി.ലാപ്ടോപ് തിരിച്ചു കൊണ്ട് വെക്കുമ്പോ സഹമുറിയന്‍ എങ്ങാനും എഴുന്നേറ്റാല്‍ പിറ്റേ ദിവസം ഓഫീസില്‍ അവന്റെ പ്രൊഡക്ടിവിറ്റി കുറഞ്ഞതിന്റെ കാരണം വരെ ഈ ഞാനായി.അങ്ങനെ സഹമുറിയന്‍മാരുടെ പ്രൊഡക്ടിവിറ്റി കുറഞ്ഞിട്ടും എന്റെ ബ്ലോഗു മാത്രം തുടങ്ങിയട്ത് തന്ന്യാ.
ഇനി പറ ഈ ബ്ലോഗ് എന്ന് പറയണത് എനിക്ക് പറഞ്ഞിട്ടുള്ള പണി ആണോ.ഇപ്പൊ നിങ്ങള്‍ ആലോചിക്കുന്നത് എന്താണ് എന്ന് എനിക്കറിയാം സ്വന്തമായി ലാപ്ടോപ്പും നെറ്റും ഉണ്ടാര്‍ന്നെ ഇവനങ്ങു ബ്ലോഗ് എഴുതി കിളിച്ചേനെ എന്നല്ലേ ആ ഒരു ചോദ്യം എന്റെ മനസ്സിലും ഇല്ലാതില്ല എന്നാലും ശാരീരികം(ഫിസിക്കല്‍)കഴിഞ്ഞാണല്ലോ മാനസികം(മെന്റല്‍)ഏത്?.

Sunday, September 27, 2009
ഒരു സ്കൂട്ടി കഥ
മുന്‍ കുറിപ്പ് : എന്റെ ബ്ലോഗ് അവതാരത്തിന്റെ തലതൊട്ടപ്പനും ഗുരുവും ആയ ഷിബു ചേട്ടന് (ആദ്യാക്ഷരി)ദക്ഷിണ വെച്ച് ,ഈ ബ്ലോഗ് ലോകത്തിൽ ബ്ലോഗി തെളിഞ്ഞ എല്ലാ വീര ശൂര പരാക്രമി വേലുത്തമ്പി ബ്ലോഗ്ഗെർമാരെയും മനസിൽ
ധ്യാനിച്ച് ,അയച്ച മെയിലിനു റിപ്ലയ് തന്ന് ഈ ലോകത്തിന്റെ സൌഹൃദം കാണിച്ച് ഇനിക്കും വേണം ഇതുകൂട്ട് ഒരെണ്ണം എന്ന് തോന്നിപ്പിച്ച നിങ്ങളിൽ ചിലരെ നന്ദിയോടെ സ്മരിച്ച് ഞാൻ എന്റെ ആദ്യത്തെ പോസ്റ്റിനു തറക്കല്ലിടുവാണ് വെറും തറ ആയി പോയാൽ സദയം ക്ഷമിക്കുക
കാലം തൊണ്ണൂറുകളുടെ മദ്ധ്യേ എന്ന് പറഞ്ഞാ കറെക്റ്റ്ടു 1995 ഞാനന്ന് ടീനേജ് മേശപ്പുറത്തിരുന്ന്‍ രണ്ട് ഓണം ഉണ്ട്കഴിഞ്ഞു .ജാതി മത പ്രായ വിത്യാസം ഇല്ലാതെ എല്ലാ ക്ടാങ്ങളും നോക്ക്ണത് എന്നേ ആണല്ലോ ദൈവമേ എന്ന തകർക്കാൻ പറ്റാത്ത വിശ്വാസം ഉള്ള കാലം(ഇപ്ഴും അങ്ങനെ തന്നേയ് കേട്ടോ)അന്നെന്റെ സമകാലീന സുഹൃത്തുക്കള്‍ക്ക് ആർക്കും ഇല്ലാത്ത ഒന്നെനിക്കുണ്ട് എന്റെ "ടി വി എസ് സ്കൂട്ടി"ഒരു പതിനാലു വയസ്സുകാരന്റെൽ ഒരു മോട്ടോർ വാഹനം!
അങ്ങനെ ഞാൻ ഒരു സംഭവം ആയി മാറാൻ കാരണം പ്രാര്‍ത്ഥിക്കാന്‍ മുട്ടുമ്മ നിക്കുമ്പൊ മാത്രം സത്യക്രിസ്ത്യാനി ആവാൻ കഴിവ് നേടിയ ഒരു മത്തായി ആയിരുന്നു
കൊടുക്കാനുള്ള കാശിനു വഴി ഇല്ലാതെ പകരം ഒരു സ്കൂട്ടി അപ്പന്റെ തലയിൽ കെട്ടിവെക്കുമ്പൊ ഇരിഞാലക്കുടക്കാരന്‍ അച്ചായന്റെ ഡയലോഗ് ഏകദേശം ഇങ്ങന്യാര്നു
" ഇങ്ങള് ഇതങ്ങ്ട് കൊണ്ടക്കോ ന്നട്ട് ന്നെ വിട്"
ഇതുവരെ ഒരു വണ്ടിടെ ഹാന്റിലിൽ പോലും തൊടാത്ത അപ്പൻ പറഞ്ഞു "മത്തായേ എന്ക്കീ പണ്ടാരം ഓടിക്കാൻ അറിയണ്ട്രാ"
"ഇതിലിപ്പോ എന്തുട്ടാ അറിയാൻ ഇങ്ടാ നോക്കിയെ ഇത് ആക്സിലേറ്റര്‍ ഇത് പിന്നില്‍ക്കാ തിര്ച്ചാ വണ്ടി മുന്നിൽക്കാ പൂവും,പിന്നിതു ബ്രെയ്ക്ക് പിടിച്ചൊരു ഞെക്ക് അത്രന്നേ വണ്ട്യാ നിക്കും ഇതിലിപ്പോ എന്തുട്ടാത്ര അറിയാൻ" മത്തായീടെ സുവിശേഷം.
കേട്ടപ്പോ അപ്പന്റെ കണ്ണ് ബള്‍ബായി സ്പോട്ടില് കച്ചോടം ഉറപ്പിച്ചു ഒറ്റ കണ്ടിഷനില്‍
"നീ എന്നെ ഒന്ന് വീട്ടിലെത്തിക്കണം"
മത്തായിക്ക് അപ്പനെ വീട്ടിലല്ല എവടെ എത്തിക്കാനും എന്ത് മടി അങ്ങനെ സ്കൂട്ടി വീട്ടിൽ എത്തി.ഒരുദിവസം അപ്പൻ തുടച്ചും മിനുക്കിം ഒക്കെ ഇരുന്നു പിറ്റെന്ന് രാത്രി കൂമനും കാലൻ കൊഴിം പുട്ടടിം ചാറ്റിങ്ങും ഒക്കെ കഴിഞ്ഞു ഉറങ്ങിയ സമയം നോക്കി അപ്പനും മോനും ലോക്കല്‍ ഗാർഡിയൻ ഗുരുവയൂരപ്പനേം വിളിച്ച് ഇറങ്ങി വണ്ടി ഓടിക്കാൻ.
വണ്ടി ഉന്തി വീടിന്റെ കുറച്ചപ്പ്രം കൊണ്ടു ചെന്ന് നിർത്തി.
"അപ്പാ നമ്മക്ക് ഗ്രൌണ്ടില് പോയി ഓടിച്ചു നോക്ക്യ പോരെ" എനിക്കൊരു ശങ്ക
"നീ ഒന്ന് പോടാ അവടന്ന് നീ കണ്ടോ" അപ്പനൊരു സംശയോമില്ല.
അപ്പൻ കേറി ഇരുന്നു.ബ്രെയ്ക്ക്,ലൈറ്റ്,ഹാന്‍ഡില്‍,ഇന്ഡിക്കേറ്റര്‍,ചോക്ക് (ഭാഗ്യത്നു അത്രേ പുറത്തു കാണാന്‍ പറ്റു)എന്നിവ സൂക്ഷ്മം പരിശോധിച്ചു മൊത്തത്തില്‍ വണ്ടി രണ്ടു കുലുക്ക് കുലുക്കി "കൊള്ളാം"എന്ന് ഫിറ്റ്നെസ്സ് സര്‍ട്ടിഫിക്കറ്റ് കൊടുത്തു.
"ക്ലച്ച് ഏതാ ബ്രേക്ക് ഏതാന്നറിയാത്ത പുള്ളിയാ,അപ്പാ റേഡിയേറ്ററ്ല് വെള്ളം നോക്ക്യാ ചോദിച്ച അതെവ്ട്യ് ഇരിക്കണേ ചോദിക്കണ മൊതലാ കൊള്ളാം ത്രേ ദൈവങ്ങളെ" ഞാൻ മനസ്സി വിളിച്ചു.
ദ്രാവിഡ് ബാറ്റിങ്ങ്നു ക്രീസില് വന്നു നിന്ന പോലെ അങ്ങട് ചെരിയുന്നു ഇങ്ങട് ചെരിയുന്നു പിന്നെ നാലഞ്ചു സ്ട്രെച്ചിംഗ്ഗ് അവസാനം വാം അപ്പ് കഴിഞ്ഞ് അശരീരി വന്നു.
"ഡാ നി ഓണാക്കിയെ"
"എന്തുട്ട് " ഞാന്‍ ഒന്ന് ഞെട്ടി
"ഡാ പോത്തേ സ്റ്റാര്‍ട്ടാക്കാന്‍"
ഈശ്വര ഈയുള്ളവന്‍ ഒരു വിധത്തില്‍ സ്റ്റാര്‍ട്ട് ആക്കി കൊടുത്തു
ധൂംല് ജോണ്‍ എബ്രഹാം യമ്മഹേമെ ഇര്ന്ന് മ്മടെ ബച്ചന്‍ ക്ടാവിനെ നോക്കണപോലെ അപ്പൻ എന്നെ ഒരു നോട്ടം കണ്ട്രാ ശ്ശവി ലൈനില്‍ പിന്ന മത്തായി പറഞ്ഞ പോലെ ആക്സിലേറ്റര്‍ പിടിച്ചു ഒരു കറക്കം.
ദേ പോണ് വണ്ടി
നേരെ കിടക്കണ റോഡില് ഒരു രണ്ടു മൂന്ന് "സ"വരക്ക്ണതു ഞാൻ കണ്ടു പിന്നെ കണ്ണ് തുറക്ക്ണത് "പടോ"ന്നു ഒച്ച കേട്ടപ്പ്ഴ.കഷ്ട്ടി ഒരു 200 വാര അകലെ അപ്പനൊരു പോസ്റ്റുമ്മ പേസ്റ്റ് ആയി നിപ്പുണ്ട് വണ്ടി ഒരു മീറ്റര്‍ അപ്രത്തും.
ഹാവൂ ഗ്രൌണ്ടിൽ പോവാഞ്ഞത് നന്നായി എന്ന് എനിക്കും തോന്നി ചാടി പിടിക്കാൻ അപ്പന് ഒരു പോസ്റ്റെങ്കിലും കിട്ടീലൊ.
ഞാൻ ഓടി ചെന്ന് ഒരു കണക്കിന് അപ്പനെ പോസ്റ്റുമ്മന്ന് അടര്‍ത്തി നിലത്തിരുത്തി പറയത്തക്ക പരിക്കുകൾ ഒന്നും കാണാനില്ല
അപ്പന്റെ കണ്ണിലിപ്പൊ ധൂമിലെ ജോൺ അബ്രഹാമിനു പകരം മഴത്തുള്ളികിലുക്കത്തിലെ കൊച്ചിൻ ഹനീഫയാണ്.
മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണത് പോലെ നോട്ടം വളരെ ദയനീയം. ഇരുന്ന ഇരിപ്പിൽ അപ്പൻ മത്തായീനെ തലങ്ങും വിലങ്ങും പ്രാകി പെണ്ണൂമ്പിള്ളയെ കെട്ടിപിടിച്ച് ഉറങ്ങണ മത്തായി ഞെട്ടി എണീറ്റുകാണണം.
അപ്പൻ അങ്ങാടി തോറ്റാലും അമ്മേടെ അടുത്ത് തോറ്റാലും ഈയുള്ളവന്റെ പുറത്തോട്ടാണു കയറാറു പതിവ് ഞാൻ അരോഗ്യകരമായ അകലം പാലിച്ചു നിന്നു പക്ഷെ മേല് നോവിന്റെ ചൂടാറും മുൻപെ അപ്പൻ പറഞ്ഞു
"ഞാന്‍ പണ്ടു സൈക്കിള്‍ ചവിട്ടു പഠനം നിർത്തീത് ഇങ്ങനെ ഒരു വീഴ്ചേലാരുന്നു ഇനി ഇ പണ്ടാരം നീ ഓടിച്ച മതി ഞാന്‍ പുറകിലിരുന്നൊളാം "
കാലത്ത് അമ്മച്ചി എണീറ്റ് വരുമ്പോ കാണണത് അപ്പനേം പിന്നിലിരുത്തി നെഞ്ഞും വിരിച്ചു ഒടിക്ക്ണ എന്ന്യാ
"നിങ്ങള് എന്തുട്ടാ മനുഷ്യാ ലൈസന്‍സ് ഇല്ലാത്ത ചെറുക്കനെ പഠിപ്പിക്കാന നട്ട പാതിരക്ക് പോയത് ?" അമ്മച്ചിക്ക് അപ്പന് പകരം ഞാന്‍ ഓടിക്ക്ണത് അങ്ങ് സഹിച്ചില്ല്യ.
"വണ്ടി എനിക്ക് പോരാന്ന് എരീല്ല്യ ഗിയറും ഇല്ല്യ എനിക്കോടിക്കാൻ വല്ല്യ വണ്ടി ഒരെണ്ണം വാങ്ങാം എന്താ" എന്നും പറഞ്ഞ് അപ്പൻ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി ആയ്കോട്ടെ അവര് ഭാര്യേം ഭര്‍ത്താവും അതീ തലയിടാന്‍ ഞാനാര് എന്ന സ്റ്റൈലില്‍ ഞാനും നിന്നു.
"അല്ലേലും മന്ഷ്യാ നിങ്ങടെ ബോഡി ഷേപ്പ്നു നല്ലത് എന്‍ഫീല്‍ഡ് തന്നേണ്" അമ്മച്ചി റൊമാന്റിക് ലൈനില് ഒരു കാച്ച് അപ്പനോന്നു ഞെട്ടി.എന്‍ഫീല്‍ഡ് ആയിരുന്നെ അപ്പന്റെ ബോഡി ഷേപ്പ്നു വന്നിരിക്കാവുന്ന മാറ്റം ആലോചിച്ചപ്പോ അമ്മച്ചിയാണേ എനിക്ക് കരച്ചില് വന്നു.
പിന്നെ ഒരു രാജകലയുടെ നാളുകള്‍ അയല്‍വക്കത്ത് ജനനം,മരണം,പ്രസവം,പച്ചകറി വാങ്ങല് എന്തിനും ഞാനും എന്റെ വണ്ടിയും റെഡി.ചില വീടിന്റെ മുമ്പില്‍ മാത്രം എന്റെ സ്കൂട്ടി കൂടുതല്‍ നേരം പാര്‍ക്ക് ചെയ്തു കാണാം എന്നൊരു കുപ്രചരണം ഉണ്ടാര്നു(അസൂയാന്നു)
അപ്പന് എന്തിനും ഏതിനും ഞാൻ വേണം.വണ്ടി ഓടിച്ചു നെഞ്ഞും വിരിച്ചു ഞാൻ മുന്നിലും കഷ്ട്ടപെട്ടു നടു കുനിച്ചു ബാക്കിലെ കമ്പീലു പൊത്തിപിടിച്ച് അപ്പനും.ഇടക്ക് അമ്മച്ചിനേ വെട്ടിച്ച് പൂരം കാണാൻ,അപ്രത്തെ ഡേവിസ് ടാക്കിസ്ല് സിനിമ കാണാൻ അതും ഒട്ടും സെലെക്ടിവ് ആവാതെ ഒരിക്കെ കരിമ്പന കാണാൻ എന്നേം കൊണ്ടു പോയതിന് അമ്മച്ചി ഞങ്ങളെ അത്താഴ പട്ടിണിക്കിട്ട് അങ്ങനെ അങ്ങനെ ഒരുപാടു കാലം.
വണ്ടി ഓടിക്ക്നതിന്റെ രസമൊക്കെ കുറഞ്ഞപ്പോ ഞാൻ ആലോചിക്കാന്‍ തുടങ്ങി ഇങ്ങോര്‍ക്കിതോന്നു പഠിച്ചൂടെ എന്നെ വെറുതെ ബുദ്ധിമുട്ടിക്കാന്‍.ഇടക്ക് അപ്പന്‍ വിളിക്കുമ്പോ പറയാന്‍ തുടങ്ങി"അപ്പാ എനിക്ക് പഠിക്കാനുണ്ട് "
അത് കേക്കണ്ട താമസം അമ്മേം പറയും "നിങ്ങടെ ഈ തുള്ളല് ചെക്കനിം ചീത്യക്കൂലോ മന്ഷ്യാ"
ഒരു ദിവസം സഹികെട്ട് അപ്പൻ പറയണത് ഞാൻ കേട്ട് "എടി കഴുതേ എന്റപ്പന്റെ മുന്നില് ചെന്ന് എന്തേലും പറഞ്ഞ ഓര്മ എന്ക്കില്ല്യ.ഒരു കുറ്റി പെന്‍സില് വേണങ്ങി അമ്മ വഴി പോണം നിവേദനം ഓര്‍ക്കാന്‍ വല്ലപ്ഴും ഒരു ഓണാ വിഷുവോ ഒക്കെ ഉള്ളൂ .ന്റെ പ്രായത്തി തിരിഞ്ഞു നോക്കുമ്പോ അവന് ഒരുപാടു നല്ല ഓർമകൾ വേണം ഓര്‍ത്തു ചിരിക്കാന്‍ അതെനിക്ക് നിര്‍ബന്ധ അത് കഴിഞ്ഞുള്ള സമയം കൊണ്ടു അവന്‍ ഡോക്ടറോ എഞ്ചിനീയറൊ ആയ മതി "
അതീപ്പിന്നെ ഞാനപ്പനെ ഒരു വഴി ഉണ്ടെങ്കില്‍ ഒറ്റയ്ക്ക് വിട്ടിട്ടില്ല പൂരത്തിനായാലും,സിനിമക്കായാലും എന്തിനായാലും
അങ്ങനെ ഇരിക്കേ എന്തിനും ഏതിനും എവടെ പൂവാനും മുതു പാതിരാക്കും വെളുപ്പിനും ഒക്കെ എന്നെ തട്ടി വിളിച്ചിരുന്ന, എന്നോടു പറയാതെ എവ്ടിം പോകാത്ത അപ്പൻ ഒരുദിവസം കാലന്‍ റോള്‍സ് റോയ്സും കൊണ്ടു വന്നു വിളിച്ചപ്പോ അതിലാ കേറി ഒറ്റ പോക്കങ്ങ്ട് പോയെ എന്നോടൊരു വാക്ക് പറയാതെ എന്നേ ഒന്ന് വിളിക്കാണ്ട്.
എന്ത് കൊണ്ടോ അപ്പൻ പിന്നിലിരിക്കാത്ത സ്കൂട്ടി ഓടിക്കാന്‍ പിന്നൊരിക്കലും തൊന്നീല്ല്യ.ആരും എടുക്കാതെ ഒരുപാടു വര്‍ഷങ്ങള്‍ പോർച്ചിലിരുന്നു.ഓടിക്കാതെ ടയര്‍ ഒക്കെ പോയി തുരുമ്പു വന്നു തുടങ്ങീപ്പൊ എന്നേക്കാളും പ്രാക്റ്റിക്കൽ ആര്ന്ന അമ്മച്ചി അതെടുത്ത് ആക്രിക്കാരന് കൊട്ത്ത് 2000 രൂപേം വാങ്ങി അടുത്തുള്ള വൃദ്ധസധനത്തി പോയി അപ്പന്റെ പേരില് ഒരു സദ്ദ്യേം നടത്തി.
പൊളിക്കാന്‍ കൊടുക്കുമ്പോ മത്തായി പറഞ്ഞ പോലത്തെ ഡയലോഗ് ഒന്നും വേണ്ടി വന്നില്ല്യ അമ്മച്ചിക്ക്.എന്നാലും ഇന്ന് മത്തായിയോടു എനിക്കൊരുപാട് നന്ദി ഉണ്ട് അപ്പനെ പറ്റിച്ചതില്‍.അതോണ്ട് എന്റപ്പനെ ഞാന്‍ കൂടുതല്‍ അറിഞ്ഞു ഒരുപാട് ഓര്‍മകളും കൂട്ടായി കിട്ടി .........
പിന്കുറിപ്പ് : ദുരഭിമാനം കൊണ്ടു ,അഹങ്കാരം കൊണ്ടു അല്ലെങ്ങി മറ്റൊരുപാട് കാരണങ്ങളാല്‍ ആര്‍ക്കു മുന്നിലും തുറന്നു വെക്കാന്‍ കഴിയാതെ പോയ ചിരിയുടെ,മണ്ടത്തരങ്ങളുടെയ് ,കരച്ചിലിന്റെ,വേദനയുടെ,സ്നേഹത്തിന്റെ അങ്ങനെ ഒത്തിരി ഒത്തിരി ജാലകങ്ങള്‍ തുറന്നിടാന്‍ ഉള്ള ഒരു ശ്രമം ആണ് എന്റെ ഈ ബ്ലോഗ് ജാലകകാഴ്ചകള്‍ കാണാന്‍ ആരേലും ഒക്കെ വന്നാല്‍ ഇനിയും തുറക്കാന്‍ ഞാന്‍ റെഡി ആണ് .
സമര്‍പ്പണം (ഇതൊക്കെ പാടുണ്ടോ അറില്ല്യ) എന്നാലും എന്റെ ആദ്യത്തെ പോസ്റ്റ് ഒരു പത്താം ക്ലാസുകാരന്റെ കയ്യിലേക്ക് മഞ്ഞും ,ആകാശത്തിന് ചുവട്ടിലും ഒക്കെ വെച്ച് കൊടുക്കാന്‍ ചങ്കൂറ്റം കാണിച്ച എന്റെ അച്ഛന്

Subscribe to:
Posts (Atom)